പു​ൽ​പ്പ​ള്ളി: വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ കാ​ർ​ഷി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ എം​പി എ​ന്ന നി​ല​യി​ൽ രാ​ഹു​ൽ ഗാ​ന്ധി ശ്ര​മം ന​ട​ത്തി​യി​ല്ലെ​ന്ന് വ​യ​നാ​ട് മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ത്യ​ൻ മൊ​കേ​രി.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യം ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ഇ​ത് അ​റി​ഞ്ഞ ഭാ​വം പോ​ലും രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ്രി​യ​ങ്ക ഗാ​ന്ധി എം​പി​യാ​യാ​ലും ഈ ​സ്ഥി​തി​ക്ക് മാ​റ്റം ഉ​ണ്ടാ​കാ​ൻ പോ​കു​ന്നി​ല്ല. പാ​ർ​ല​മെ​ന്‍റി​ൽ വ​യ​നാ​ടി​നെ പ്ര​തി​നി​ധാ​നം ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ച്ചാ​ൽ കാ​ർ​ഷി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നു ഊ​ർ​ജി​ത​മാ​യി ഇ​ട​പെ​ടു​മെ​ന്നും സ​ത്യ​ൻ പ​റ​ഞ്ഞു.

മു​ള്ള​ൻ​കൊ​ല്ലി, പാ​ടി​ച്ചി​റ, കാ​പ്പി​സെ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം ന​ട​ത്തി. നേ​താ​ക്ക​ളാ​യ എം.​എ​സ്. സു​രേ​ഷ് ബാ​ബു, പി.​എം. ജോ​യി, ബെ​ന്നി കു​റു​ന്പാ​ല​ക്കാ​ട്ട്, കെ.​ജെ. ദേ​വ​സ്യ, വി​ജ​യ​ൻ ചെ​റു​ക​ര, ടി.​ജെ. ചാ​ക്കോ​ച്ച​ൻ, വി.​വി. ബേ​ബി, സ​ജി തൈ​പ്പ​റ​ന്പി​ൽ, ബി​ന്ദു പ്ര​കാ​ശ്, രു​ക്മ​ണി സു​ബ്ര​ഹ്മ​ണ്യ​ൻ തു​ട​ങ്ങി​യ​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.