ദുരന്തബാധിതർക്കുള്ള ഭക്ഷ്യവസ്തുക്കൾ നശിക്കുന്നു; കളക്ഷൻ സെന്ററിന് മുന്പിൽ യുഡിഎഫ് സമരം
1478044
Sunday, November 10, 2024 7:31 AM IST
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കു വിതരണം ചെയ്യേണ്ട ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ
സൂക്ഷിക്കുന്നതിന് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ കൈനാട്ടിയിൽ പ്രവർത്തിക്കുന്ന
കളക്ഷൻ സെന്ററിന് മുന്പിൽ സമരവുമായി യുഡിഎഫ്. ഭക്ഷ്യവസ്തുക്കൾ കെട്ടിക്കിടന്ന് നശിക്കുന്നുവെന്നു ആരോപിച്ചും ഗോഡൗണ്‍ തുറന്നുകാണണമെന്നു ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഗോഡൗണിൽ നശിക്കുന്ന സാമഗ്രികളുടെ ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു കഴിഞ്ഞദിവസം യുഡിഎഫ് സമരം. ടി. സിദ്ദിഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, നഗരസഭാ ചെയർമാൻ ടി.ജെ. ഐസക്, പി.പി. ആലി, ഗിരീഷ് കൽപ്പറ്റ, ഹർഷൽ കോന്നാടൻ, അരുണ്‍ദേവ്, എൻ. മുസ്തഫ, എൻ.പി. നവാസ്, എസ്. മണി, കേയംതൊടി മുജീബ്, സെബാസ്റ്റ്യൻ കൽപ്പറ്റ, ഗോകുൽദാസ് കോട്ടയിൽ, ഗൗതം ഗോകുൽദാസ് തുടങ്ങിയവർ നേതൃത്വം നൽകി.