സു​ൽ​ത്താ​ൻ ബ​ത്തേ​രി: കേ​ര​ള​ത്തി​ലെ അ​ഞ്ച​ര ല​ക്ഷ​ത്തോ​ളം വ​രു​ന്ന അ​ധ്യാ​പ​ക​രേ​യും ജീ​വ​ന​ക്കാ​രേ​യും തു​ട​ർ​ച്ച​യാ​യി ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ച്ചു​കൊ​ണ്ട് പ​ട്ടി​ണി​യി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​ണെ​ന്നു കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​ബോ​ധ​ൻ ആ​രോ​പി​ച്ചു.

യു​ണൈ​റ്റ​ഡ് ടീ​ച്ചേ​ഴ്സ് ആ​ൻ​ഡ് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കെ.​ടി. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.2021 ജ​നു​വ​രി മു​ത​ൽ ല​ഭി​ക്കേ​ണ്ട ര​ണ്ടു ശ​ത​മാ​നം ക്ഷാ​മ​ബ​ത്ത 2024 ഏ​പ്രി​ൽ മാ​സ​വും 2021 ജൂ​ലൈ മു​ത​ൽ ല​ഭി​ക്കേ​ണ്ട മൂ​ന്ന് ശ​ത​മാ​നം ക്ഷാ​മ​ബ​ത്ത ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ലും അ​നു​വ​ദി​ച്ചെ​ങ്കി​ലും എ​ഴു​പ​ത്തി​യെ​ട്ട് മാ​സ​ത്തെ കു​ടി​ശി​ക​യെ​ക്കു​റി​ച്ച് സ​ർ​ക്കാ​ർ ഒ​ന്നും മി​ണ്ടു​ന്നി​ല്ല.

മാ​ത്ര​മ​ല്ല 19 ശ​ത​മാ​നം ക്ഷാ​മ​ബ​ത്ത മൂ​ന്നു​വ​ർ​ഷ​മാ​യി കു​ടി​ശി​ക​യാ​ണ്. ഇ​തു​മൂ​ലം ഓ​രോ ജീ​വ​ന​ക്കാ​ര​നും മാ​സം​തോ​റും 5,000 മു​ത​ൽ 30,000 രൂ​പ വ​രെ കു​റ​വ് വ​രു​ന്നു. ഇ​ത്ര​യ​ധി​കം കു​ടി​ശി​ക കേ​ര​ള ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ്. സാ​ന്പ​ത്തി​ക ഞെ​രു​ക്ക​ത്തി​ലാ​ണെ​ന്ന് സ​ർ​ക്കാ​ർ ആ​ണ​യി​ട്ട് പ​റ​യു​ന്പോ​ഴും ഉ​പ​ദേ​ശ​ക​രെ നി​യ​മി​ക്കു​ക​യും വി​ര​മി​ച്ച ജീ​വ​ന​ക്കാ​രെ പു​തി​യ ത​സ്തി​ക​ക​ൾ ഉ​ണ്ടാ​ക്കി വീ​ണ്ടും നി​യ​മ​നം ന​ട​ത്തു​ക​യും പാ​ർ​ട്ടി​ക്കാ​രു​ടെ കേ​സു​ക​ൾ വാ​ദി​ക്കു​ന്ന​തി​ന് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി വ​ക്കീ​ൽ​മാ​രെ നി​യ​മി​ക്കാ​നും ഹെ​ലി​കോ​പ്റ്റ​ർ വാ​ട​ക​യ്ക്കെ​ടു​ക്കാ​നും ആ​ഡം​ബ​ര ബ​സി​ൽ ഉ​ല്ലാ​സ​യാ​ത്ര ന​ട​ത്താ​നും സ​ർ​ക്കാ​ർ പ​ണം ക​ണ്ടെ​ത്തു​ന്നു.

2019ലെ ​പ​തി​നൊ​ന്നാം ശ​ന്പ​ള പ​രി​ഷ്ക​ര​ണ കു​ടി​ശി​ക അ​ഞ്ചു വ​ർ​ഷ​മാ​യി ന​ൽ​കാ​തെ​യും ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി ലീ​വ് സ​റ​ണ്ട​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​തെ​യും പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി പി​ൻ​വ​ലി​ക്കും എ​ന്നു​പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​വ​ർ ക​മ്മീ​ഷ​നെ മാ​റ്റി നി​യ​മി​ക്കു​ക​യ​ല്ലാ​തെ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. ജീ​വ​ന​ക്കാ​രെ പ​റ​ഞ്ഞു​പ​റ്റി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ഇ​പ്പോ​ഴും. പി. ​ക​ബീ​ർ, കെ.​എ. മു​ജീ​ബ്, ഷൗ​ക്കു​മാ​ൻ, പി.​ജെ. ഷൈ​ജു, ഗ്ര​ഹ​ൻ പി. ​തോ​മ​സ്, സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.