മേലാറ്റൂർ: ലെവൽ ക്രോസുകളിലെ യാത്രാക്ലേശം അവസാനിക്കുന്നു. ഷൊർണ്ണൂർ-നിലമ്പൂർ പാതയിലെ ലെവൽ ക്രോസുകളിൽ ഇനി യാത്രക്കാർക്ക് സുഖകരമായി യാത്ര ചെയ്യാം. നേരത്തെ ഉണ്ടായിരുന്ന കോൺക്രീറ്റ് കട്ടകൾക്ക് പകരം റബറൈസ്ഡ് ക്രോസിംഗ് പാഡുകൾ സ്ഥാപിച്ചു. പാലക്കാട് ഡിവിഷനിൽ ഇത് ആദ്യമായി വരുന്നത് ഷൊർണ്ണൂർ - നിലമ്പൂർ പാതയിലാണ്. പട്ടിക്കാട്, മേലാറ്റൂർ, ചെറുകര, വല്ലപ്പുഴ എന്നീ ക്രോസിംഗുകളിൽ റബറൈസ്ഡ് പാഡുകൾ സ്ഥാപിച്ചു കഴിഞ്ഞു.