വണ്ടൂര്‍: വണ്ടൂര്‍ കൂരിക്കുണ്ടില്‍ നിയന്ത്രണം തെറ്റിയ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. സിയന്ന ബൈപ്പാസിലൂടെ വരികയായിരുന്നു കാറാണ് എതിര്‍ദിശയിലുള്ള തോട്ടിലേക്ക് മറിഞ്ഞത്.
ചെറുകോട് എയുപി സ്കൂളിലെ അധ്യാപികയാണ് വീട്ടിലേക്ക് മടങ്ങുന്ന വഴി അപകടത്തില്‍പ്പെട്ടത്. ഓടികൂടിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.