വ​നി​താ​സം​വ​ര​ണ ബി​ൽ എ​ത്ര​യും വേ​ഗം പാ​സാ​ക്ക​ണം: പി.​സി. ചാ​ക്കോ
Sunday, September 29, 2024 6:54 AM IST
തി​രു​വ​ന​ന്ത​പു​രം: വ​നി​താ സം​വ​ര​ണ ബി​ൽ എ​ത്ര​യും വേ​ഗം പാ​സാ​ക്ക​ണ​മെ​ന്ന് എ​ൻ​സി​പി.-​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​സി. ചാ​ക്കോ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്തു എ​ൻ​സി​പി​യു​ടെ വ​നി​താ വി​ഭാ​ഗം നാ​ഷ​ണ​ലി​സ്റ്റ് മ​ഹി​ളാ​കോ​ണ്‍​ഗ്ര​സി​ന്‍റെ ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഓ​രോ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യും ഇ​തി​നു മു​ന്നോ​ടി​യാ​യി വ​നി​ത​ക​ൾ​ക്കു നി​യ​മ​സ​ഭ, പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കു​വാ​ൻ തീ​രു​മാ​നി​ക്ക​ണ​മെ​ന്നും പി.​സി. ചാ​ക്കോ പ​റ​ഞ്ഞു.


എ​ൻ​എം​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ന്ദു വേ​ണു​ഗോ​പാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ എ​ൻ​എം​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​നി​ത കു​ന്ന​ത്, വ​ർ​ക്ക​ല ര​വി​കു​മാ​ർ, ല​തി​ക സു​ഭാ​ഷ്, കെ.​ആ​ർ. രാ​ജ​ൻ, പ​ദ്മി​നി ടീ​ച്ച​ർ, അ​ഡ്വ. ആ​ർ. സ​തീ​ഷ്കു​മാ​ർ, സ​തീ​ഷ് തോ​ന്ന​ക്ക​ൽ, കെ.​ആ​ർ. സു​ഭാ​ഷ്, ആ​ട്ടു​കാ​ൽ അ​ജി, ച​ന്ദ​ന​ത്തോ​പ്പ് അ​ജ​യ​കു​മാ​ർ, ബി​ന്ദു ര​വീ​ന്ദ്ര​ൻ, ഇ​ട​ക്കു​ന്നി​ൽ മു​ര​ളി, കെ. ​ഷാ​ജി, മാ​ലി​നി രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.