നെടുമങ്ങാട് : ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പനവൂർ പനയമുട്ടം കോതകുളങ്ങര കവിതാ വിലാസത്തിൽ കണ്ണൻ എന്നുവിളിക്കുന്ന അഭിറാം(24)നെയാണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ആര്യനാട് ഇൻസ്പെക്ടർ എസ്.വി.അജീഷ്, എസ്ഐ.ഷീന, സിപിഒ മുകേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.