മ​രം​വീ​ണ് ഓ​ട്ടോ​റി​ക്ഷ ത​ക​ര്‍​ന്നു
Sunday, September 29, 2024 7:10 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ക​ളി​ലേ​യ്ക്ക് മ​രം​വീ​ണ് അ​പ​ക​ടം. ക​മ​ലേ​ശ്വ​രം ഗ​വ. സ്‌​കൂ​ളി​ന് സ​മീ​പ​ത്താ​യി പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ക​ളി​ലേ​യ്ക്കാ​ണ് ഇ​ന്ന​ലെ മ​രം വീ​ണ​ത്.

അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. ഓ​ട്ടോ​റി​ക്ഷ​യു​ടെ മേ​ല്‍​ക്കൂ​ര​യും ക​ണ്ണാ​ടി​യും ത​ക​ര്‍​ന്നു. സ്‌​കൂ​ളി​നു മു​ന്‍​വ​ശ​ത്താ​യി നി​ന്ന കൂ​റ്റ​ന്‍ ശീ​ല​ന്തി​മ​ര​മാ​ണ് ക​ട​പു​ഴ​കി​യ​ത്. ശി​ഖ​ര​ങ്ങ​ള്‍ മ​റ്റൊ​രു ഓ​ട്ടോ​യു​ടെ പു​റ​ത്തു​വീ​ണെ​ങ്കി​ലും ആ ​വാ​ഹ​ന​ത്തി​ന് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ല്ല.


തി​രു​വ​ന​ന്ത​പു​രം ഫ​യ​ര്‍‌​സ്റ്റേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി ര​ണ്ടു മ​ണി​ക്കൂ​ര്‍ പ​രി​ശ്ര​മി​ച്ചാ​ണ് മ​ര​ശി​ഖ​ര​ങ്ങ​ള്‍ മു​റി​ച്ചു​നീ​ക്കി​യ​ത്.