അ​നു​സ്മ​ര​ണ യോ​ഗം ചേ​ർ​ന്നു
Sunday, September 29, 2024 7:10 AM IST
നെ​ടു​മ​ങ്ങാ​ട് : സി​പി​എം പൂ​വ​ത്തൂ​ർ മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും നെ​ടു​മ​ങ്ങാ​ട് സ​ഹ​ക​ര​ണ പാ​ര​ല​ൽ കോ​ള​ജ് മു​ൻ പ്ര​സി​ഡ​ന്‍റും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് റി​ട്ട. സൂ​പ്ര​ണ്ടു​മാ​യ കെ. ​പ​ര​മേ​ശ്വ​ര​ൻ നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ൽ പൂ​വ​ത്തൂ​ർ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗം അ​നു​ശോ​ചി​ച്ചു.

അ​നു​സ്മ​ര​ണ​യോ​ഗം ന​ഗ​ര​സ​ഭ മ​രാ​മ​ത്ത് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​ഹ​രി​കേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ആ​ർ. മ​ധു​വി​ന്‍റെ അ​ധ‍്യ​ക്ഷ​ത​യി​ൽ എ​സ്.​എ​സ്.​ബി​ജു അ​നു​സ്മ​ര​ണ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.


വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളാ​യ പു​ങ്കും​മൂ​ട് അ​ജി, പി.​കെ. രാ​ധാ​കൃ​ഷ്ണ പി​ള്ള, പൂ​വ​ത്തൂ​ർ ജ​യ​ൻ, മു​ഹ​മ്മ​ദ് റാ​ഫി, കെ.​രാ​ജേ​ന്ദ്ര​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ എം. ​രാ​ജേ​ന്ദ്ര​ൻ, എം.​എ​സ്. ബി​നു തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.