മാ​വി​ൻകൊ​മ്പ് റോ​ഡി​ലേ​ക്ക് ഒ​ടി​ഞ്ഞുവീ​ണു: ഒ​ഴി​വാ​യ​ത് വ​ൻ ദു​രന്തം
Wednesday, April 24, 2024 7:02 AM IST
ചേ​ർ​പ്പ്: പെ​രു​മ്പി​ള്ളി​ശേ​രി അ​മ്മാ​ടം റോ​ഡി​ൽ മാ​വി​ൻ കൊ​മ്പ് ഒ​ടി​ഞ്ഞ് വീ​ണു. തെ​ക്കൂ​ട്ട് സ​രോ​ജി​നി​യു​ടെ വീ​ട്ടി​ലെ മാ​വി​ൻ കൊ​മ്പാ​ണ് റോ​ഡി​ലേ​ക്ക് ഒ​ടി​ഞ്ഞ് വീ​ണ​ത്. ഈ ​സ​മ​യം ഇ​തു​വ​ഴി പോ​യി​രു​ന്ന കാ​ർ യാ​ത്ര​ക്കാ​ർ അ​ത്ഭു​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​വ​ലി​യ ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ വ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് മാ​വി​ൻ കൊ​മ്പ് റോ​ഡി​ലേ​ക്ക് ഒ​ടി​ഞ്ഞ് വീ​ണ് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. നാ​ട്ടു​ക്കാ​രെ​ത്തി കൊ​മ്പ് മു​റി​ച്ചു മാ​റ്റി. അ​ൽ​പ സ​മ​യം വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.