ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന് ന​വ നേ​തൃ​ത്വം
Tuesday, January 7, 2025 11:30 AM IST
ഫി​ലാ​ഡ​ൽ​ഫി​യ: 2009ൽ ​ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ തു​ട​ക്കം കു​റി​ച്ച് ഇ​ന്ന് ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​ട​ർ​ന്നു പ​ന്ത​ലി​ച്ചി​രി​ക്കു​ന്ന ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ 2025 - 2026ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു.

വി​ദേ​ശ മ​ല​യാ​ളി​ക​ൾ​ക്ക് സാം​സ്കാ​രി​ക വേ​ദി​ക​ൾ ഒ​രു​ക്കി​കൊ​ണ്ടും അ​വ​രു​ടെ സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളി​ൽ ശ​ക്ത​മാ​യി ഇ​ട​പെ​ട്ടു​കൊ​ണ്ടും കു​ടും​ബ മൂ​ല്യ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​കൊ​ണ്ട് അ​വ​രെ ഒ​രു കു​ട​കീ​ഴി​ൽ അ​ണി​നി​രു​ത്തു​ക​യാ​ണ് ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളി അ​സ്‌​സോ​സി​യേ​ഷ​ൻ അ​ഥ​വാ ഓ​ർ​മ ചെ​യ്യു​ന്ന​ത്.

ഓ​ർ​മ അ​ന്താ​രാ​ഷ്ട്ര പ്ര​സം​ഗ​മ​ത്സ​ര​ത്തി​ലൂ​ടെ ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ കു​ടി​യേ​റി​യ ഒ​രു മ​ല​യാ​ളി സം​ഘ​ട​ന​യാ​ണ് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.

പ​ത്തു​ല​ക്ഷം രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളോ​ടൊ​പ്പം പ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി പ​ബ്ലി​ക് സ്പീ​ക്കിം​ഗ് പ​രി​ശീ​ല​ന പ​ര​മ്പ​ര ന​ൽ​കി​ക്കൊ​ണ്ടു പ്ര​സം​ഗം മ​ത്സ​രം ന​ട​ത്തു​ന്ന ആ​ദ്യ​ത്തെ സം​ഘ​ട​ന​യെ​ന്ന ബ​ഹു​മ​തി​യും ഓ​ർ​മ​യ്ക്ക് മാ​ത്രം അ​വ​കാ​ശ​പ്പെ​ടാ​വു​ന്ന​താ​ണ്

സ​ജി സെ​ബാ​സ്റ്റ്യ​ൻ (പ്ര​സി​ഡ​ന്‍റ്), ക്രി​സ്റ്റി എ​ബ്ര​ഹാം (സെ​ക്ര​ട്ട​റി), റോ​ഷ​ൻ പ്ലാ​മൂ​ട്ടി​ൽ (ട്രെ​ഷ​റ​ർ) എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന യു​വ നേ​തൃ​ത്വം ഐ​ക്യ​ക​ണ്ഠ​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റാ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ജി സെ​ബാ​സ്റ്റ്യ​ൻ ഓ​ർ​മ ടാ​ലെ​ന്‍റ് ഫോ​റം ഫി​നാ​ൻ​സ് ഓ​ഫീ​സ​റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.


ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് കാ​ത്തോ​ലി​ക് ഫൊ​റാ​ന പ​ള്ളി ട്ര​സ്റ്റിയായി ര​ണ്ടാം ത​വ​ണ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. ഒ​പ്പം 20 ​വ​ർ​ഷ​മാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ള പോ​സ്റ്റ​ൽ എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ കോഓ​ർ​ഡി​നേ​റ്റ​റാ​യും സ്തു​ത്യ​ർ​ഹ​മാ​യ നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്നു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റിയാ​യി ചു​മ​ത​ല ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന ക്രി​സ്റ്റി എ​ബ്ര​ഹാം 35 വ​ർ​ഷ​മാ​യി ഫി​ലാ​ഡ​ൽ​ഫി​യ സ്വ​ദേ​ശി​നി​യും മ​ല​യാ​ള സാ​മൂ​ഹി​ക സം​സ്കാ​രി​ക വേ​ദി​ക​ളി​ൽ ഒ​രു യു​വ സാ​ന്നിധ്യവു​മാ​ണ്. നാ​ട​ക ന​ട​ൻ, സം​ഘാ​ട​ക​ൻ, വി​വി​ധ സം​ഘ​ട​ന​ക​ളി​ലെ ഭാ​ര​വാ​ഹി എ​ന്നീ നി​ല​ക​ളി​ൽ പ്ര​സി​ദ്ധ​നാ​ണ്.

ജോ​സ് ആ​റ്റു​പു​റം ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി ചെ​യ​ർ​മാ​ൻ, ജോ​സ് തോ​മ​സ് ടാ​ല​ന്‍റ് ഫോ​റം, അ​റ്റോ​ർ​ണി ജോ​സ് കു​ന്നേ​ൽ ലീ​ഗ​ൽ ഫോ​റം, വി​ൻ​സെ​ന്‍റ് ഇ​മ്മാ​നു​വേ​ൽ, പ​ബ്ലി​ക് ആ​ൻ​ഡ് പൊ​ളി​റ്റി​ക്ക​ൽ അ​ഫേ​ഴ്സ് ഫോ​റം, അ​രു​ണ്‍ കോ​വാ​ട്ട് മീ​ഡി​യ ഫോ​റം എ​ന്നി​വ​ർ ഫോ​റം ചെ​യ​ർ​മാ​ന്മാ​രാ​യി തു​ട​രും.

ജോ​ർ​ജ് ന​ട​വ​യ​ൽ, ഷാ​ജി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ എ​ക്സ്-​ഒ​ഫീ​ഷ്യ​ൽ​സു​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​വി​ധ ഓ​ർ​മ ചാ​പ്റ്റ​റു​ക​ളു​ടെ​യും റീ​ജി​യ​ണു​ക​ളു​ടെ​യും നി​ല​വി​ലു​ള്ള ഭാ​ര​വാ​ഹി​ക​ൾ തു​ട​ർ​ന്നും നേ​തൃ​ത്വം ന​ൽ​കു​ന്ന​താ​ണ്.