നോ​ർ​ത്ത് ടെ​ക്സ​സി​ൽ മ​ഴ​യ്ക്കും മ​ഞ്ഞ് വീ​ഴ്ച​യ്ക്കും സാ​ധ്യ​ത
Wednesday, January 8, 2025 5:11 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ വ​ട​ക്ക​ൻ, സെ​ൻ​ട്ര​ൽ ടെ​ക്സ​സി​ലെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ​യ്ക്കും മ​ഞ്ഞ് വീ​ഴ്ച​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഫോ​ർ​ട്ട് വ​ർ​ത്തി​ലെ നാ​ഷ​ന​ൽ വെ​ത​ർ സ​ർ​വീ​സ് മെ​റ്റീ​രി​യോ​ള​ജി​സ്റ്റു​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

നോ​ർ​ത്ത് ടെ​ക്സ​സി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റ് അ​നു​ഭ​വ​പ്പെ​ട്ടു. താ​പ​നി​ല 20 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ താ​ഴെ​യാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി​യും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യും അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​ത് ഈ​യാ​ഴ്ച മു​ഴു​വ​ൻ തു​ട​രു​ന്ന​തി​നാ​ണ് സാ​ധ്യ​ത.


ത​ണു​ത്ത കാ​റ്റും ഈ ​ആ​ഴ്ച നോ​ർ​ത്ത് ടെ​ക്സ​സി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​ന് സാ​ധ്യ​ത​യു​ണ്ട്. മ​ണി​ക്കൂ​റി​ൽ 10 മു​ത​ൽ 15 മൈ​ൽ വ​രെ വേ​ഗ​ത​യു​ള്ള കാ​റ്റാ​യി​രി​ക്കും വീ​ശു​ക.