ജ​യി​ലി​ൽ ജ​നി​ച്ച പെണ്‍കുട്ടി ഹാർവർഡിൽ ഉ​ന്ന​ത പ​ഠ​ന​ത്തി​ന്
Saturday, May 27, 2023 11:47 AM IST
പി.പി.ചെറിയാൻ
ടെ​ക്സ​സ്: ജ​യി​ലി​ൽ ജ​നി​ച്ച ടെ​ക്സ​സി​ൽ നി​ന്നു​ള്ള പെ​ൺ​കു​ട്ടി അ​റോ​റ സ്കൈ ​കാ​സ്റ്റ്‌​ന​റി​ന് ഹാ​ർ​വ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഉ​ന്ന​ത പ​ഠ​ന​ത്തി​ന് പ്ര​വേ​ശ​നം ല​ഭി​ച്ചു. കാ​സ്റ്റ്‌​ന​ർ ഗാ​ൽ​വെ​സ്റ്റ​ൺ കൗ​ണ്ടി ജ​യി​ലി​ലാ​ണ് ജ​നി​ച്ച​ത്.

കോ​ൺ​റോ ഹൈ​സ്‌​കൂ​ളി​ല്‍ നി​ന്നും ഉ​യ​ർ​ന്ന മാ​ർ​ക്കോ​ടെ ബി​രു​ദം നേ​ടി​യ കാ​സ്റ്റ്‌​ന​ർ സ്കോ​ള​ർ​ഷി​പ്പോ​ടെ​യാ​ണ് തു​ട​ർ പ​ഠ​ന​ത്തി​ന് ചേ​രു​ക. കാ​സ്റ്റ്ന​റെ പ്ര​സ​വി​ക്കു​മ്പോ​ൾ അ​മ്മ ജ​യി​ലി​ലാ​യി​രു​ന്നു.

ജ​യി​ലി​ൽ നി​ന്നും അ​വ​ളെ ഏ​റ്റെ​ടു​ത്ത പി​താ​വാ​ണ് പി​ന്നീ​ട് വ​ള​ർ​ത്തി​യ​ത്. ത​ങ്ങ​ൾ​ക്ക് കാ​സ്റ്റ്‌​ന​റി​നെ​ക്കു​റി​ച്ച് ഏ​റെ പ്ര​തീ​ക്ഷ​ക​ൾ ഉ​ണ്ടെ​ന്നും അ​വ​ൾ മി​ടു​ക്കി​യാ​ണെ​ന്നും കാ​സ്റ്റ്‌​ന​റു​ടെ ഉ​പ​ദേ​ഷ്ടാ​വാ​യ മോ​ന ഹം​ബി പ​റ​ഞ്ഞു.