ഫോ​മാ വ​നി​താ ഫോ​റ​ത്തി​ന്‍റെ മ​യൂ​ഖം ഫി​നാ​ലെ ജ​നു​വ​രി 22ന്
Thursday, January 20, 2022 8:01 PM IST
ന്യൂ​യോ​ർ​ക്ക്: ഫോ​മാ വ​നി​താ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ഞ്ജ​യ​നി​ക്കാ​വ​ശ്യ​മാ​യ ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി ഫ്ള​വ​ർ​സ് ടി​വി യു​എ​സ്എ​യു​മാ​യി കൈ​കോ​ർ​ത്ത് ന​ട​ത്തു​ന്ന മ​യൂ​ഖം വേ​ഷ വി​ധാ​ന മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന വ​ട്ട മ​ത്സ​ര​ങ്ങ​ൾ ജ​നു​വ​രി 22 നു ​ന​ട​ക്കും. മ​ത്സ​ര​ങ്ങ​ൾ ഫ്ള​വേ​ഴ്സ് ടി​വി​യി​ൽ ത​ത്സ​മ​യം പ്ര​ക്ഷേ​പ​ണം ചെ​യ്യും. ഒ​രു വ​ർ​ഷ​ക്കാ​ല​മാ​യി ഫോ​മ​യു​ടെ വ​നി​താ വി​ഭാ​ഗ​വും, ഫ്ളേ​വ​ഴ്സ് ടി​വി​യും ഒ​രു​മി​ച്ചു ന​ട​ത്തു​ന്ന മ​യൂ​ഖം മ​ത്സ​രം ഇ​തി​നോ​ട​കം ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു ക​ഴി​ഞ്ഞു. വി​വി​ധ മേ​ഖ​ല മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​രാ​ണ് അ​വ​സാ​ന വ​ട്ട മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ക്കു​ക. വി​വി​ധ​ങ്ങ​ളാ​യ മ​ത്സ​ര​ങ്ങ​ളാ​ണ് അ​വ​സാ​ന റൗ​ണ്ടി​ൽ മ​ത്സ​രാ​ർ​ഥി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. മ​ത്സ​ര​ങ്ങ​ൾ 2021 മാ​ർ​ച്ചി​ൽ പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​രം പ്ര​യാ​ഗ മാ​ർ​ട്ടി​നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത മ​ത്സ​ര​ങ്ങ​ളു​ടെ ക​ലാ​ശ​ക്കൊ​ട്ട് അ​ര​ങ്ങേ​റു​ന്പോ​ൾ പ്ര​വാ​സി​മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​നാ ച​രി​ത്ര​ത്തി​ൽ പു​തി​യ അ​ധ്യാ​യം കു​റി​ക്കും.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​ക്ക് ഉൗ​ന്ന​ൽ ന​ൽ​കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ നി​ർ​ദ്ധ​ന​രും സ​മ​ർ​ത്ഥ​രു​മാ​യ വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ക്കാ​യു​ള്ള ഫോ​മാ വ​നി​താ വേ​ദി​യു​ടെ സാ​ന്പ​ത്തി​ക സ​ഹാ​യ പ​ദ്ധ​തി​യാ​യ സ​ഞ്ചി​യി​നി​യു​ടെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥ​മാ​ണ് മ​യൂ​ഖം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. യാ​തൊ​രു പ്രാ​യ​പ​രി​ധി​യും നി​ബ​ന്ധ​ന​ക​ളു​മി​ല്ലാ​ത്ത മ​ത്സ​രം എ​ന്ന നി​ല​യി​ൽ മ​യൂ​ഖം മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് വി​ഭി​ന്ന​മാ​ണ്. മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ഇ​ത് ഉൗ​ർ​ജ്ജ​വും ആ​വേ​ശ​വും പ​ക​ർ​ന്നു. സ്ത്രീ ​ശാ​ക്തീ​ക​ര​ണം മാ​റ്റു ഏ​തു കാ​ല​ഘ​ട്ട​ത്തെ​ക്കാ​ളും പ്ര​സ​ക്ത​മാ​യ ഒ​രു സാ​മൂ​ഹ്യ-​രാ​ഷ്ട്രീ​യാ​ന്ത​രീ​ക്ഷ​ത്തി​ൽ, സാ​മൂ​ഹ്യ പു​രോ​ഗ​തി​യി​ൽ അ​നി​വാ​ര്യ​മാ​യ മാ​റ്റം കൈ​വ​രി​ക്കാ​ൻ സ്ത്രീ ​ശാ​ക്തീ​ക​ര​ണം അ​നി​വാ​ര്യ​മാ​യ ഘ​ട​ക​മാ​ണ്. ശ​രി​യാ​യ ആ​ശ​യ​ങ്ങ​ളെ​യും ചി​ന്ത​ക​ളെ​യും മ​റ്റു​ള്ള​വ​രി​ലേ​ക്ക് എ​ത്തി​ക്കാ​നും, ശ​രി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​നും, ക​ഴി​യു​ന്ന വേ​ദി​കൂ​ടി​യാ​ണ് മ​യൂ​ഖം. അ​തു​കൊ​ണ്ടു ത​ന്നെ മ​റ്റു​ള്ള വേ​ഷ വി​ധാ​ന മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് മ​യൂ​ഖം വേ​റി​ട്ടു നി​ൽ​കു​ന്നു.

സ​മൂ​ഹ​ത്തി​ലെ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ ജീ​വി​ത​ത്തി​ൽ ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്തി​ക​ളി​ലൂ​ടെ മാ​ന​വി​ക​ത​യു​ടെ അ​ട​യാ​ള​മാ​യ ഫോ​മ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ തോ​മ​സ് ടി ​ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ബി​ജു സ​ക്ക​റി​യ​യാ​ണ്. ഒ​രു വ​ർ​ഷ​ക്കാ​ലം മ​യൂ​ഖ​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി മു​ന്നി​ലും പി​ന്നി​ലും നി​ന്ന് പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് ഫോ​മാ വ​നി​താ ദേ​ശീ​യ സ​മി​തി ചെ​യ​ർ പേ​ഴ്സ​ണ്‍ ലാ​ലി ക​ള​പ്പു​ര​ക്ക​ൽ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജൂ​ബി വ​ള്ളി​ക്ക​ളം, സെ​ക്ര​ട്ട​റി ഷൈ​നി അ​ബൂ​ബ​ക്ക​ർ, ട്ര​ഷ​റ​ർ ജാ​സ്മി​ൻ പ​രോ​ൾ, എ​ന്നി​വ​രാ​ണ്. പ​ര​സ്യ​വും ഗ്രാ​ഫി​ക് സാ​ങ്കേ​തി​ക വി​ദ്യ​ക​ളും ചെ​യ്ത് സ​ഹാ​യി​ക്കു​ന്ന​ത് ആ​ര​തി ശ​ങ്ക​റും, മ​യൂ​ഖ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല സം​ഗ​തം ഒ​രു​ക്കി​യ​ത് ജ്യോ​ത്സ​ന കെ. ​നാ​ണു​വു​മാ​ണ് രേ​ഷ്മ ര​ഞ്ജ​നാ​ണ് സാ​മൂ​ഹ്യ മാ​ധ്യ​മ വാ​ർ​ത്ത​ക​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.

ഫോമാ വനിതാവേദിയുടെ സഞ്ജയിനിയുടെ ധന സമാഹരണത്തിനായി ഫ്ളവർസ് ടി.വി. യു.എസ് .ഏയും ഫോമാ വനിതാ വേദിയും ഒരുമിച്ചു സംഘടിപ്പിക്കുന്ന വേഷ വിധാന മത്സരങ്ങളിലും പ്രവർത്തനങ്ങളിലും എല്ലാവരും പങ്കു ചേരണമെന്ന് ഫോമാ പ്രസിഡന്‍റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് കുമാർ , ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ,വനിതാ ഫോറം നാഷണൽ കമ്മറ്റി ചെയർ പേഴ്സണ്‍ ലാലി കളപ്പുരക്കൽ, വൈസ് ചെയർപേഴ്സണ്‍ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ എന്നിവർ അഭ്യർത്ഥിച്ചു.

ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ