കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌­സിക്ക് (കാൻജ്) പുതിയ നേതൃത്വം
Tuesday, January 12, 2021 11:24 AM IST
ന്യൂജഴ്‌­സി : നോർത്ത് അമേരിക്കയിലെ ന്യൂജഴ്‌സി ആസ്ഥാനമായുള്ള പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌­സി (കാൻജ്) 2021 ലേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു. 2020 ഡിസംബർ 5 ശനിയാഴ്ച വീഡിയോ കോൺഫ്രൻസ് വഴി നടന്ന ആനുവൽ ജനറൽ ബോഡി ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ‌‌

ജോൺ ജോർജ് പ്രസിഡന്‍റ്. താഴെ പറയുന്നവരാണ് മറ്റു പുതിയ ഭാരവാഹികൾ, വൈസ് പ്രസിഡന്‍റ് ജോസഫ് ഇടിക്കുള, ജനറൽ സെക്രട്ടറി സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി വിജേഷ് കാരാട്ട് , ട്രഷറർ അലക്സ് ജോൺ, ജോയിന്‍റ് ട്രഷറർ പീറ്റർ ജോർജ്, സണ്ണി കുരിശുംമൂട്ടിൽ (ചാരിറ്റി അഫയേഴ്സ്), പ്രീത വീട്ടിൽ (കൾച്ചറൽ അഫയേഴ്സ്), ടോം നെറ്റിക്കാടൻ (യൂത്ത് അഫയേഴ്സ്), വിജയ് കൈപ്ര പുത്തൻവീട്ടിൽ (പബ്ലിക്‌ ആൻഡ്‌ സോഷ്യൽ അഫയേഴ്സ്), സോഫിയ മാത്യു (മീഡിയ ആൻഡ്‌ കമ്മ്യൂണിക്കേഷൻ), ദീപ്തി നായർ (എക്സ് ഒഫീഷ്യൽ) എന്നിവർ ആണ് എക്സിക്യുട്ടിവ് കമ്മറ്റിയിലെ മറ്റ് അംഗങ്ങൾ.

മുൻ വർഷങ്ങളിലെ പോലെ നല്ല പ്രവർത്തനം കാഴ്ചവയ്ക്കുവാൻ പുതിയ നേതൃത്വത്തിന് കഴിയട്ടെ എന്ന് ജനറൽ ബോഡിക്ക് വേണ്ടി ട്രസ്ടി ബോർഡ്‌ ആശംസിച്ചു. എല്ലാവരുടെയും പൂർണ പിന്തുണ പുതിയ വർഷത്തെ പ്രവർത്തനങ്ങൾക്ക് പ്രതീക്ഷിക്കുന്നതായി നിയുക്ത പ്രസിഡന്‍റ് ജോൺ ജോർജ് അറിയിച്ചു.

റിപ്പോർട്ട്: ജോസഫ് ഇടിക്കുള