ഹോ​ളോ​കോ​സ്റ്റ് അ​തി​ജീ​വി​ത മാ​ർ​ഗോ​ട്ട് ഫ്രൈ​ഡ്‌​ലാ​ണ്ട​ർ 103-ാം വ​യ​സി​ൽ അ​ന്ത​രി​ച്ചു
Wednesday, May 14, 2025 10:31 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബ​ർ​ലി​ൻ: ഹോ​ളോ​കോ​സ്റ്റ് അ​തി​ജീ​വി​ത മാ​ർ​ഗോ​ട്ട് ഫ്രൈ​ഡ്‌​ലാ​ണ്ട​ർ 103-ാം വ​യ​സി​ൽ അ​ന്ത​രി​ച്ചു. യു​ദ്ധ​കാ​ല​ത്ത് കു​റ​ച്ചു​കാ​ലം ബ​ർ​ലി​നി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ഫ്രൈ​ഡ്‌​ലാ​ണ്ട​റെ 1944ൽ ​തെ​രേ​സി​ൻ​സ്റ്റാ​ഡ് കോ​ൺ​സ​ൻ​ട്രേ​ഷ​ൻ ക്യാം​പി​ലേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്നു.

യു​ദ്ധം അ​വ​സാ​നി​ച്ച ഉ​ട​ൻ ത​ന്നെ അ​വ​ർ അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി. 88-ാം വ​യ​സി​ൽ, 2010ൽ ​ആ​ണ് അ​വ​ർ ബ​ർ​ലി​നി​ലേ​ക്ക് തി​രി​കെ വ​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ജ​ർ​മ​ൻ വോ​ഗ് മാ​സി​ക​യു​ടെ ക​വ​ർ പേ​ജി​ലും ഫ്രൈ​ഡ്‌​ലാ​ണ്ട​ർ ഇ​ടം​പി​ടി​ച്ചി​രു​ന്നു.

ജ​ർ​മ​ൻ പ്ര​സി​ഡ​ന്‍റ് ഫ്രാ​ങ്ക്-​വാ​ൾ​ട്ട​ർ സ്റ്റെ​യ്ൻ​മി​യ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു. ജ​ർ​മ​നി​യി​ലേ​ക്ക് മ​ട​ങ്ങി​യ ശേ​ഷം ഫ്രൈ​ഡ്‌​ലാ​ണ്ട​ർ നി​ര​വ​ധി പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തു​ക​യും കു​ട്ടി​ക​ളോ​ടും യു​വാ​ക്ക​ളോ​ടും സം​സാ​രി​ക്കാ​ൻ ജ​ർ​മ​ൻ സ്കൂ​ളു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു.


"തി​രി​കെ വ​ന്ന​ത് ശ​രി​യാ​ണോ എ​ന്ന് ഞാ​ൻ പ​ല​പ്പോ​ഴും സ്വ​യം ചോ​ദി​ക്കാ​റു​ണ്ട്" എ​ന്ന് 2010ൽ "​എ ലോം​ഗ് വേ ​ഹോം" എ​ന്ന ഡോ​ക്യു​മെ​ന്റ​റി​യി​ൽ ഫ്രൈ​ഡ്‌​ലാ​ണ്ട​ർ പ​റ​ഞ്ഞി​രു​ന്നു. 2023ൽ ​അ​വ​ർ മാ​ർ​ഗോ​ട്ട് ഫ്രൈ​ഡ്‌​ലാ​ണ്ട​ർ ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പി​ച്ചി​രു​ന്നു.

ഹോ​ളോ​കോ​സ്റ്റ് അ​തി​ജീ​വി​ത​നെ​യാ​ണ് ഫ്രൈ​ഡ്‌​ലാ​ണ്ട​ർ വി​വാ​ഹം ക​ഴി​ച്ച​ത്.