പാരീസ്: പുതിയ ജർമൻ ചാന്‍സലര്‍ ഫ്രെഡറിക് മേർട്സും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായി പാരീസില്‍ കൂടിക്കാഴ്ച നടത്തി. ചാൻസലറായി ചുമതലയേറ്റ ശേഷമുള്ള മേർട്സിന്റെ ആദ്യത്തെ വിദേശ സന്ദർശനങ്ങളിലൊന്നായിരുന്നു ഇത്.
പാരീസിലെ കൂടിക്കാഴ്ചയിൽ, പ്രതിരോധനയത്തിൽ ഫ്രാൻസുമായുള്ള സഹകരണം വർധിപ്പിക്കുമെന്ന് മേർട്സ് പ്രഖ്യാപിച്ചു. ഫ്രഞ്ച് - ജർമൻ പ്രതിരോധ കൗൺസിൽ ശക്തിപ്പെടുത്തുകയും ഉഭയകക്ഷി ആയുധ സഹകരണം കൂടുതൽ ആഴത്തിലാക്കുകയും വേണമെന്ന് പുതിയ ചാൻസലർ അറിയിച്ചു.