ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ജൂ​ൺ ഏ​ഴി​ന്; മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും
Friday, May 9, 2025 5:04 PM IST
അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ
റ​യി​ൻ​ഹാം: ഗ്രെ​യ്റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ണ്ട​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ദ്യ ശ​നി​യാ​ഴ്ച ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ജൂ​ൺ ഏ​ഴി​ന് ന​ട​ത്ത​പ്പെ​ടും.

ല​ണ്ട​നി​ൽ റ​യി​ൻ​ഹാം ഔ​ർ ലേ​ഡി ഓ​ഫ് ലാ​സ​ലേ​റ്റ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലാ​ണ് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഗ്രേ​റ്റ് ബ്രി​ട്ട​ൻ എ​പ്പാ​ർ​ക്കി​യു​ടെ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ വി​ശു​ദ്ധ​ബ​ലി അ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കും.

യൂ​ത്ത് ആ​ൻ​ഡ് മൈ​ഗ്ര​ന്‍റ് ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​റും ല​ണ്ട​ൻ റീ​ജ​ണ​ൽ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ഡ​യ​റ​ക്ട​റും പ്ര​ശ​സ്ത ധ്യാ​ന​ഗു​രു​വു​മാ​യ ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ട് ക​ൺ​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​താ​ണ്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ചെ​യ​ർപേ​ഴ്സ​ണും കൗ​ൺ​സി​ല​റും പ്ര​ശ​സ്ത തി​രു​വ​ച​ന പ്ര​ഘോ​ഷ​ക​യു​മാ​യ സി​സ്റ്റ​ര്‍ ആ​ന്‍ മ​രി​യ എ​സ്എ​ച്ച്, വി​ശു​ദ്ധ​ഗ്ര​ന്ഥ സ​ന്ദേ​ശ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ക​യും സ്പി​രി​ച്വ​ൽ ഷെ​യ​റിം​ഗി​നു നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്യു​ന്ന​താ​ണ്.

ല​ണ്ട​നി​ൽ അ​ജ​പാ​ല​ന ശു​ശ്രു​ഷ ന​യി​ക്കു​ന്ന ഫാ. ​ഷി​നോ​ജ് ക​ള​രി​ക്ക​ൽ സ​ഹ​കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കു​ക​യും ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കു​ചേ​രു​ന്ന​തു​മാ​ണ്. ജൂ​ൺ ഏ​ഴി​ന് രാ​വി​ലെ 9:30 ന് ​ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ വി​ശു​ദ്ധ​ബ​ലി, തി​രു​വ​ച​ന ശു​ശ്രു​ഷ, തു​ട​ർ​ന്ന് ആ​രാ​ധ​ന​ക്കു​ള്ള സ​മ​യ​മാ​ണ്.


കു​മ്പ​സാ​ര​ത്തി​നും സ്പി​രി​ച്വ​ൽ ഷെ​യ​റിം​ഗി​നും അ​വ​സ​രം ഒ​രു​ക്കു​ന്ന ക​ൺ​വെ​ൻ​ഷ​ൻ വൈ​കു​ന്നേ​രം നാ​ലി​ന് സ​മാ​പി​ക്കു​ന്ന​താ​ണ്. കു​ട്ടി​ക​ൾ​ക്കാ​യി​ട്ടു​ള്ള ശു​ശ്രു​ഷ​ക​ൾ ഒ​രു​ക്കു​ന്നു​ണ്ട്.

കൂ​ടാ​തെ പ​രീ​ക്ഷ​ക​ൾ​ക്ക് ഒ​രു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി, പ്ര​ത്യേ​കം പ്രാ​ർ​ഥ​ന​ക​ൾ അ​ർ​പ്പി​ക്കു​ന്ന​തു​മാ​ണ്. ക​ൺ​വ​ൻ​ഷ​നി​ൽ ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ലു​ള്ള ശു​ശ്രു​ഷ​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

യേ​ശു​വി​ന്‍റെ തി​രു​ഹൃ​ദ​യ​ത്തി​നാ​യി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ജൂ​ണി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നി​ൽ ആ​ത്മീ​യ ന​വീ​ക​ര​ണ​ത്തി​നും സൗ​ഖ്യ ശാ​ന്തി​ക്കും വി​ടു​ത​ലി​നും അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യ തി​രു​ക്ക​ർ​മ​ങ്ങ​ളി​ലും ശു​ശ്രു​ഷ​ക​ളി​ലും പ​ങ്കു​ചേ​രു​വാ​ൻ ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: മ​നോ​ജ് ത​യ്യി​ൽ - 07848 808550, മാ​ത്ത​ച്ച​ൻ വി​ള​ങ്ങാ​ട​ൻ - 07915 602258.

സ​മ​യം: 9:30 - 16:00 . വേ​ദി: Our lady Of La Salette R C Church, 1 Rainham Road, Rainham, Essex, RM13 8SR, UK.