കൃ​പാ​സ​നം മ​രി​യ​ൻ ഉ​ട​മ്പ​ടി ധ്യാ​നം ബെ​ർമിംഗ്ഹാം​ ബ​ഥേ​ൽ സെ​ന്‍ററി​ലും എ​യ്ൽ​സ്ഫോ​ർ​ഡിലും ഓഗസ്റ്റ് ആദ്യവാരം
Wednesday, April 9, 2025 2:43 AM IST
അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ
ല​ണ്ട​ൻ: കാ​ദോ​ഷ് മ​രി​യ​ൻ മി​നി​സ്ട്രീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യുകെയി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കൃ​പാ​സ​നം മ​രി​യ​ൻ ഉ​ട​മ്പ​ടി ധ്യാ​ന​വേ​ദി വാ​ത്സി​ങ്ങാ​മി​ൽ നി​ന്നും ബെ​ർ​മിംഗ്ഹാം ബ​ഥേ​ൽ ക​ൺ​വ​ൻ​ഷ​ൻ സെന്‍ററിലേ​ക്ക് മാ​റ്റി.

ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ തി​ര​ക്കും സൗ​ക​ര്യ​വും പ​രി​ഗ​ണി​ച്ചാ​ണ് വാ​ത്സിംഗ്ഹാമി​ൽ നി​ന്നും വേ​ദി മാ​റ്റി​യ​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം ബെ​ർ​മിംഗ്ഹാം ബ​ഥേ​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍ററിൽ ഓ​ഗ​സ്റ്റ് 2, 3 തീ​യ​തി​ക​ളി​ലാ​ണ് ധ്യാ​നം ന​ട​ക്കു​ക.



എ​യ്ൽ​സ്ഫോ​ർ​ഡി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച കൃ​പാ​സ​നം ഉ​ട​മ്പ​ടി ധ്യാ​നം ഓ​ഗ​സ്റ്റ് 6, 7 തീ​യ​തി​ക​ളി​ൽ എ​യ്ൽ​സ്ഫോ​ർ​ഡ് മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ വ​ച്ചു​ത​ന്നെ ന​ട​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൃ​പാ​സ​നം മ​രി​യ​ൻ ധ്യാ​ന​ങ്ങ​ൾ​ക്ക് ക​ണ്ണൂ​ർ ല​ത്തീ​ൻ രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് മാ​ർ ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല​യും, കൃ​പാ​സ​നം മ​രി​യ​ൻ റി​ട്രീ​റ്റ് സെ​ന്‍റിലേക്ക് സ്ഥാ​പ​ക​നും ഡ​യ​റ​ക്ട​റു​മാ​യ റ​വ. ഡോ. ​ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ലും നേ​തൃ​ത്വം ന​ൽ​കും.

യുകെ റോ​മ​ൻ ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ ചാ​പ്ലി​നും തി​രു​വ​ച​ന പ്ര​ഘോ​ഷ​ക​നു​മാ​യ ഫാ. ​വി​ങ്സ്റ്റ​ൺ വാ​വ​ച്ച​ൻ, ബ്ര.​തോ​മ​സ് ജോ​ർ​ജ് (ചെ​യ​ർ​മാ​ൻ, കാ​ദോ​ഷ് മ​രി​യ​ൻ മി​നി​സ്ട്രീ​സ്) തു​ട​ങ്ങി​യ​വ​ർ ശു​ശ്രൂ​ഷ​ക​ൾ ന​യി​ക്കും.


ആ​ത്മീ​യ ന​വീ​ക​ര​ണ​ത്തി​നും പ​രി​ശു​ദ്ധ അ​മ്മ​ക്ക് സ​മ​ർ​പ്പി​ത​മാ​യ വി​ശ്വാ​സ അ​നു​ഭ​വ​ത്തി​നു​മാ​യി ഒ​രു​ക്കു​ന്ന നാ​ല് ദി​വ​സ​ത്തെ താ​മ​സി​ച്ചു​ള്ള ധ്യാ​ന​ങ്ങ​ൾ യുകെയി​ലെ ബെ​ർ​മിംഗ്ഹാ​മി​ലും എ​യ്ൽ​സ്ഫോ​ർ​ഡി​ലും ര​ണ്ടു ദി​വ​സം വീ​ത​മാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ താ​മ​സ സൗ​ക​ര്യം സ്വ​ന്ത​മാ​യി ക​ണ്ടെ​ത്ത​ണം.​ രാ​വി​ലെ 8.30ന് ​ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന പ്ര​തി​ദി​ന ശു​ശ്രൂ​ഷ​ക​ളി​ൽ തു​ട​ർ​ന്ന് ആ​രാ​ധ​ന, സ്തു​തി​പ്പ്, വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​വ​ച​ന ശു​ശ്രൂ​ഷ, അ​നു​ര​ഞ്ജ​ന ശു​ശ്രൂ​ഷ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യോ​ടെ പ്ര​തി​ദി​ന ധ്യാ​ന ശു​ശ്രു​ഷ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ സ​മാ​പി​ക്കും. കൃ​പാ​സ​നം ഉ​ട​മ്പ​ടി ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ത​ങ്ങ​ളു​ടെ പേ​രു​ക​ൾ മു​ൻ​കൂ​ട്ടി രജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 07770730769, 07459873176