ആ​വേ​ശ​ത്തി​ര​യി​ൽ ആ​റാ​ടാ​നൊ​രു​ങ്ങി മെ​ൽ​ബ​ൺ; സ്റ്റീ​ഫ​ൻ ദേ​വ​സി ഒ​രു​ക്കു​ന്ന സം​ഗീ​ത മാ​മാ​ങ്കം ജൂ​ലൈ 21ന്
Saturday, May 11, 2024 3:02 PM IST
മെ​ൽ​ബ​ൺ: സ്റ്റീ​ഫ​ൻ ദേ​വ​സി നേ​തൃ​ത്വം ന​ൽ​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക്ക​ൽ ക​ൺ​സെ​ർ​ട്ട് മെ​ൽ​ബ​ണി​ൽ ജൂ​ലൈ 21ന് ​അ​ര​ങ്ങേ​റും. ഗാ​യ​ക​ൻ ജി​തി​ൻ രാ​ജ് അ​ട​ക്ക​മു​ള്ള നി​ര​വ​ധി ക​ലാ​കാ​ര​ൻ​മാ​ർ പ​രി​പാ​ടി​യു‌​ടെ ഭാ​ഗ​മാ​കും.

അ​ൽ​ടോ​ണ നോ​ർ​ത്തി​ലു​ള്ള വെ​സ്റ്റ്ഗേ​റ്റ് ഇ​ൻ​ഡോ​ർ സ്പോ​ർ​ട്സ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് സം​ഗീ​ത മാ​മാ​ങ്കം ന​ട​ക്കു​ക. എ​ല്ലാ​വ​രെ​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​കാ​ൻ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മാ​തൃ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ജെ​എം​ഡ​ബ്ല്യു ഇ​വ​ന്‍റ്സ് ടി​ക്ക​റ്റു​ക​ൾ​ക്ക് പ​രി​മി​ത കാ​ല​ത്തേ​ക്ക് എ​ക്‌​സ്‌​ക്ലൂ​സീ​വ് ഫാ​മി​ലി ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന് ടി​ക്ക​റ്റി​ന്‍റെ തു​ക​യി​ൽ നാ​ലു ടി​ക്ക​റ്റു​ക​ൾ (ര​ണ്ട് മു​തി​ർ​ന്ന​വ​ർ + ര​ണ്ട് കു​ട്ടി​ക​ൾ) സ്വ​ന്ത​മാ​ക്കാം. പ്ര​മോ​കോ​ഡ്: FAMILY.

കൂ​ടാ​തെ ടി​ക്ക​റ്റു​ക​ൾ ഓ​ൺ​ലൈ​നാ​യി ബു​ക്ക് ചെ​യ്യു​ന്ന​തി​ന്: https://drytickets.com.au/event/stephen-devassy-live-in-musical-concert-melbourne/

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോബി: 044 914 7396, മാത്യു :047 044 7973, വുഡി: 041 378 8490.