ഷാ​ഫി പ​റ​മ്പി​ലി​നെ​തി​രാ​യ പോ​ലീ​സ് മ​ർ​ദ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി ഓ​സ്‌​ട്രേ​ലി​യ
Wednesday, October 15, 2025 10:50 AM IST
മെ​ൽ​ബ​ൺ: പേ​രാ​മ്പ്ര​യി​ൽ ഷാ​ഫി പ​റ​മ്പി​ൽ എം​പി​ക്കും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കും പോ​ലീ​സ് മ​ര്‍​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഐ​ഒ​സി) ഓ​സ്‌​ട്രേ​ലി​യ മെ​ൽ​ബ​ണി​ൽ യോ​ഗം ചേ​ർ​ന്നു.

പോ​ലീ​സി​നെ ഉ​പ​യാ​ഗി​ച്ചു​ള്ള സ​ർ​ക്കാ​രി​ന്‍റെ ഈ ​ന​ട​പ​ടി ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ നി​ന്ന് ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും ജ​ന​ങ്ങ​ൾ ഇ​ത് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ൻ ഐ​ഒ​സി കേ​ര​ള ചാ​പ്റ്റ​ർ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് പി.​വി. ജി​ജേ​ഷ് പ​റ​ഞ്ഞു.


കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച​തി​ന്‍റെ പ്ര​തി​ഫ​ലം അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഐ​ഒ​സി നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സോ​ബ​ൻ തോ​മ​സ്, അ​ഫ്സ​ൽ അ​ബ്ദു​ൽ ഖാ​ദി​ർ, ദേ​ശീ​യ നേ​താ​ക്ക​ൾ ബി​ജു സ്‌​ക​റി​യ, ഷൈ​ബു പീ​ച്ചി​യോ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
">