"കാ​ല​ത്തി​ന്‍റെ എ​ഴു​ത്ത​ക​ങ്ങ​ള്‍' ജ​സ്റ്റി​സ് ബാ​ബു മാ​ത്യു പി.​ജോ​സ​ഫ് പ്ര​കാ​ശ​നം ചെ​യ്തു
Wednesday, September 6, 2023 1:19 PM IST
ആ​ല​പ്പു​ഴ: ചാ​രും​മൂ​ട് റീ​ഡേ​ഴ്‌​സ് ക്ല​ബ് വാ​യ​ന​ശാ​ല​യൊ​രു​ക്കി​യ ഓ​ണാ​ഘോ​ഷ സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ ഡോ. ​മു​ഞ്ഞി​നാ​ട് പ​ത്മ​കു​മാ​ര്‍ പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ന്‍ കാ​രൂ​ര്‍ സോ​മ​ന്‍റെ സ​ര്‍​ഗ​സാ​ഹി​ത്യ കൃ​തി​ക​ളെ കു​റി​ച്ചെ​ഴു​തി​യ പ​ഠ​ന​ഗ്ര​ന്ഥം "കാ​ല​ത്തി​ന്‍റെ എ​ഴു​ത്ത​ക​ങ്ങ​ള്‍' പ്ര​കാ​ശ​നം ചെ​യ്തു.

ജ​സ്റ്റി​സ് ബാ​ബു മാ​ത്യു പി.​ജോ​സ​ഫ് (കേ​ര​ള ഉ​പ​ലോ​കാ​യു​ക്ത) ആ​ണ് താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​വേ​ണു​വി​ന് ഗ്ര​ന്ഥം ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്ത​ത്.

രാ​വി​ലെ എ​ട്ടി​ന് പ​താ​ക ഉ​യ​ര്‍​ത്ത​ല്‍ വാ​യ​ന​ശാ​ല ര​ക്ഷാ​ധി​കാ​രി അ​ഡ്വ.​സു​ധീ​ര്‍​ഖാ​ന്‍ നി​ര്‍​വ​ഹി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍​ക്ക് ശേ​ഷം ന​ട​ന്ന ക​വി​യ​ര​ങ്ങ് കാ​രൂ​ര്‍ സോ​മ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.



ക​വി​യ​ര​ങ്ങി​ല്‍ കാ​ര്‍​ത്തി ചാ​രും​മൂ​ട്, വി​മ​ല്‍ വാ​സു​ദേ​വ്, ഷാ​ഫി മു​ഹ​മ്മ​ദ് റാ​വു​ത്ത​ര്‍, ശ്രീ​ക​ല ദേ​വ​യാ​നം, ശ്രീ​ക​ല ഗോ​പീ​കൃ​ഷ്ണ, ശ്രീ​ദേ​വി തു​ട​ങ്ങി​യ​വ​ര്‍ ക​വി​ത​ക​ള്‍ ആ​ല​പി​ച്ചു.

റീ​ഡേ​ഴ്‌​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി.​സു​ജി​ത് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ജ​സ്റ്റി​സ് ബാ​ബു മാ​ത്യു പി.​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന, നി​യ​മ​ങ്ങ​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ ആ​ധി​കാ​രി​ക​മാ​യി വി​ശ​ക​ല​നം ചെ​യ്തു.

ലോ​ക​ത്തെ മ​നോ​ഹ​ര​മാ​യ ഒ​രു പ്ര​ദേ​ശ​മാ​ണ് കേ​ര​ളം. ന​മ്മ​ള്‍ സം​സ്‌​കാ​ര​സ​മ്പ​ന്ന​രു​മാ​ണ്. എ​ന്നി​ട്ടും അ​ന്ധ​വി​ശ്വാ​സി​ക​ളു​ടെ ഒ​രു കൂ​ടാ​ര​മാ​യി കേ​ര​ളം മാ​റി.


പ​ല​യി​ട​ത്തും കാ​ട്ടു​മൃ​ഗ​ങ്ങ​ളെ​പോ​ലെ പ​ര​സ്പ​രം ക​ല​ഹി​ക്കു​ന്നു​വെ​ന്നും എ​ല്ലാ​വ​രും ഐ​ക്യ​ത്തോ​ടെ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ രാ​ജ്യം ഛിന്ന​ഭി​ന്ന​മാ​കു​മെ​ന്നും ഒ​രാ​ളു​ടെ വി​ശ്വാ​സം മ​റ്റൊ​രാ​ള്‍​ക്ക് ന​ന്മ പ​ക​രു​ന്ന​താ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.

മാ​വേ​ലി​ക്ക​ര എം​എ​ല്‍​എ എം.​എ​സ്.​അ​രു​ണ്‍​കു​മാ​ര്‍, ബി.​ബി​നു (മു​ന്‍ ചു​ന​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്) ഓ​ണ​സ​ന്ദേ​ശം ന​ല്‍​കി. ജീ​വ​കാ​രു​ണ്യ​മേ​ഖ​ല​യി​ല്‍ അ​നു​ദി​നം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഷാ​ജ​ഹാ​ന്‍ അ​ലി റാ​വു​ത്ത​ര്‍, ദേ​ശി​യ അ​ധ്യാ​പ​ക പു​ര​സ്‌​കാ​ര ജേ​താ​വ് എം.​ആ​ര്‍.​സി നാ​യ​ര്‍, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നാ​യ ജ​മാ​ല്‍, മാ​തൃ​കാ​ധ്യാ​പി​ക​യാ​യ മ​ണി​യ​മ്മ തു​ട​ങ്ങി​യ​വ​രെ ബാ​ബു മാ​ത്യു പി.​ജോ​സ​ഫ് ആ​ദ​രി​ച്ചു.

പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് റീ​ഡേ​ഴ്‌​സ് ക്ല​ബ് ഓ​ണ​കി​റ്റു​ക​ള്‍ ന​ല്‍​കി. അ​ഡ്വ.​സ​ഫി​യ സു​ധീ​ര്‍ (സ​ർ​ക്കാ​ർ മു​ന്‍ പ്ലീ​ഡ​ര്‍ & പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍) സ്വാ​ഗ​ത​വും ആ​ര്‍.​രാ​ജേ​ഷ് (റീ​ഡേ​ഴ്‌​സ് ക്ല​ബ് സെ​ക്ര​ട്ട​റി) ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

ക്ല​ബ് അം​ഗ​ങ്ങ​ള്‍ ഒ​രു​ക്കി​യ നൃ​ത്ത സം​ഗീ​ത വി​രു​ന്ന് ഓ​ണ​നി​ല​വി​നെ അ​തി​മ​നോ​ഹ​ര​മാ​ക്കി.