മ​ണി​പുർ ക​ലാ​പം; ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌ സൗ​ത്ത് ഓ​സ്ട്രേ​ലി​യ പ്ര​തി​ഷേ​ധി​ച്ചു
Monday, August 7, 2023 9:12 AM IST
അഡ്‌ലയ്ഡ്: ക്രൈ​സ്ത​വ​ർ​ക്കെ​തി​രെ മ​ണി​പ്പൂ​രി​ൽ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ളി​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌ ഓ​സ്ട്രേ​ലി​യ ആ​ശ​ങ്ക​യും പ്ര​തി​ഷേ​ധ​വും രേ​ഖ​പ്പെ​ടു​ത്തി.

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് സൗ​ത്ത് ഓ​സ്ട്രേ​ലി​യ യൂ​ണി​റ്റ്‌ ഡ​യ​റ​ക്ട​ർ ഫാ. സി​ബി പു​ളി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മെ​ൽ​ബ​ൺ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ​. ജോ​ൺ പു​തു​വ പ്ര​സം​ഗി​ച്ചു.

സെ​ക്ര​ട്ട​റി ഷാ​ജു മാ​ത്യു അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ൽ മ​ണി​പ്പുരി​ൽ ന​ട​ന്ന​തും ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​യ എ​ല്ലാ അ​തി​ക്ര​മ​ങ്ങ​ളെ​യും ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌ ഏ​റ്റ​വും ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ക്കു​ക​യും പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

അ​ക്ര​മ​ങ്ങ​ൾ എ​ത്ര​യും പെ​ട്ട​ന്ന് അ​വ​സാ​ന​പ്പി​ക്കു​വാ​നും സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​വാ​നും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​വാ​നും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ക​ലാ​പ​ത്തി​ന് ഇ​ര​യാ​യ​വ​ർ​ക്ക് ന​ഷ്ട പ​രി​ഹാ​ര​വും പു​ന​ര​ധി​വാ​സ​വും സു​ര​ക്ഷ​യും ന​ൽ​ക​ണ​മെ​ന്നും അ​ക്ര​മി​ക​ളെ നി​യ​മ​ത്തി​നു മു​ൻ​പി​ൽ കൊ​ണ്ടു​വ​രു​ന്ന​തോ​ടൊ​പ്പം ആ​ക്ര​മ​ണ​ങ്ങ​ൾ വീ​ണ്ടും ഉ​ണ്ടാ​കാ​തി​രി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​വാ​നും ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​ബി അ​ബ്ര​ഹാം സ്വാ​ഗ​ത​വും തോ​മ​സ്‌ ആ​ന്‍റ​ണി ന​ന്ദി​യും പ​റ​ഞ്ഞു.