വാ​ർ​ഷി​ക ആ​ഘോ​ഷ വേ​ദി​യി​ൽ സം​ഗീ​ത വി​രു​ന്നൊ​രു​ക്കി മു​ത്ത​ശ​ന്മാ​രും മു​ത്ത​ശി​മാ​രും
Saturday, July 1, 2023 3:24 PM IST
എ​ബി പൊ​യ്ക്കാ​ട്ടി​ൽ
ബ്രി​സ്‌​ബേ​ൻ: സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ്‌ പ​ള്ളി​യു​ടെ വാ​ർ​ഷി​ക ആ​ഘോ​ഷ വേ​ദി കെെ​യ​ട​ക്കി ഇ​ട​വ​ക​യി​ലെ മു​ത്ത​ശ​ന്മാ​രും മു​ത്ത​ശി​മാ​രും.

ഇ​ട​വ​ക​യി​ലെ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക ആ​ഘോ​ഷ വേ​ദി​യി​ലാ​ണ് സ​ദ​സി​ന്‍റെ നി​റ കൈ​യ​ടി​ക​ൾ ഏ​റ്റു​വാ​ങ്ങി ര​ണ്ട് ക്രി​സ്ത്യ​ൻ പാ​ട്ടു​ക​ളു​മാ​യി 17 പേ​ര​ട​ങ്ങി​യ സം​ഘം തി​ള​ങ്ങി​യ​ത്.

നാ​ട്ടി​ൽ നി​ന്നും മ​ക്ക​ളു​ടെ​യും പേ​ര​ക്കു​ട്ടി​ക​ളു​ടെ​യും ഒ​പ്പം സ​മ​യം ചെ​ല​വി​ടാ​ൻ എ​ത്തി​യ ഇ​വ​രി​ൽ പ​ല​രും ആ​ദ്യ​മാ​യാ​ണ് ഒ​രു പൊ​തു​വേ​ദി​യി​ൽ പ​രി​പാ​ടി അ​വ​ത​രി​ച്ച​ത്.

എ​ങ്കി​ലും യാ​തൊ​രും സ​ഭാ​ക​മ്പ​വും കൂ​ടാ​തെ ഈ​ണ​ത്തി​ൽ അ​വ​ർ ഒ​രേ സ്വ​ര​ത്തി​ൽ പാ​ടി​യ​പ്പോ​ൾ നാ​നൂ​റി​ൽ പ​രം വ​രു​ന്ന സ​ദ​സും അ​വ​ർ​ക്കൊ​പ്പം ഹ​ർ​ഷാ​വ​ര​വ​ങ്ങ​ളോ​ടെ ചേ​ർ​ന്നു പാ​ടി.


വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​ൽ മു​ഖ്യ​അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത ക്വീ​ൻ​സ്‌​ലാ​ൻ​ഡ് പാ​ർ​ല​മെ​ന്‍റി​ലെ സ്ട്രെ​ട്ട​ൻ വാ​ർ​ഡ് പ്ര​തി​നി​ധി ജെ​യിം​സ് മാ​ർ​ട്ടി​ൻ ഫേ​സ്ബു​ക്കി​ൽ ഇ​വ​രോ​ട​പ്പ​മു​ള്ള ഫോ​ട്ടോ പ​ങ്കു​വെ​ച്ചു മാ​താ​പി​താ​ക്ക​ൾ സ​മൂ​ഹ​ത്തി​നു ചെ​യ്യു​ന്ന സം​ഭാ​വ​ന​ക​ളെ പ്ര​കീ​ർ​ത്തി​ച്ചു.

ഇ​ട​വ​കാം​ഗം ഷി​ബു പോ​ൾ തു​രു​ത്തി​യി​ൽ ആ​ണ് ഇ​വ​രെ ഏ​കോ​പി​പ്പി​ച്ചു കൊ​ണ്ടു​ള്ള ഈ ​വ്യ​ത്യ​സ്ത ഉ​ദ്യ​മ​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച​ത്.