യു​വ ന​ഴ്സ​സ് കൂ​ട്ടാ​യ്മ ജൂ​ൺ മൂ​ന്നി​ന് ബ​ർ​മിം​ഗ്‌​ഹാ​മി​ൽ
Sunday, May 28, 2023 2:19 PM IST
ബാബു ജോസഫ്
ബ​ർ​മിം​ഗ്‌​ഹാം: റ​വ. ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ ആ​ത്മീ​യ നേ​തൃ​ത്വം ന​ൽ​കു​ന്ന അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി യു​കെ​യി​ലെ യു​വ ന​ഴ്‌​സു​മാ​ർ​ക്കാ​യി ജൂ​ൺ മൂന്നിന് ​ബ​ർ​മിം​ഗ്ഹാ​മി​ൽ ഏ​ക​ദി​ന ക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്തുന്നു.

ഇ​ന്ത്യ​യി​ൽ നി​ന്നും യു​കെ​യി​ൽ എ​ത്തി​‌യ ന​ഴ്‌​സു​മാ​ർ​ക്കാ​യി മ​ല​യാ​ള​ത്തി​ലാണ് ശു​ശ്രൂ​ഷ ന​ട​ത്തു​ന്നത്. ക്രി​സ്തു​വി​ശ്വാ​സ​ത്തി​ന്‍റെ പാ​ത​യി​ൽ വ​ഴി​ന​ട​ക്കാ​ൻ എല്ലാവ​രെ​യും പ്രാ​പ്ത​രാ​ക്കു​ക എ​ന്നതാണ് അ​ഭി​ഷേ​കാ​ഗ്നി മി​നി​സ്ട്രിയുടെ ല​ക്ഷ്യം.


ബ​ർ​മിം​ഗ്‌​ഹാം സെ​ന്‍റ് ജെ​റാ​ഡ് കാ​ത്ത​ലി​ക് പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന ക​ൺ​വെ​ൻ​ഷ​നി​ൽ ഫാ. ഷൈ​ജു ന​ടു​വ​ത്താ​നി​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തിലുള്ള അ​ഭി​ഷേ​കാ​ഗ്നി ടീമാണ് ​ശു​ശ്രൂ​ഷ ന​യി​ക്കുന്നത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: നി​മ്മി +44 7880 677783, അ​ലീ​ഷ +44 7442 002045