റവ.ഡോ. അല്‍ഫോന്‍സ് പടിഞ്ഞാറേകാഞ്ഞിരത്തിങ്കല്‍ സിഎംഐ അന്തരിച്ചു
Saturday, January 21, 2023 6:00 PM IST
ജോസ് കുമ്പിളുവേലില്‍
പാലാ: ജര്‍മനിയില്‍ മൂന്നു പതിറ്റാണ്ടിലേറെയായി സേവനം ചെയ്തിരുന്ന റവ.ഡോ. അല്‍ഫോന്‍സ് പടിഞ്ഞാറേകാഞ്ഞിരത്തിങ്കല്‍ സിഎംഐ (86) അന്തരിച്ചു.

സംസ്കാരം ഫാ. ജനുവരി 22 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു പാലാ കുര്യനാട് ആശ്രമത്തില്‍ നടക്കും. ജനനം: 1936 മാര്‍ച്ച് 17 ന് പാലാ രൂപതയിലെ കാഞ്ഞിരത്താനം ഇടവകയിലാണ് ഫാ.അല്‍ഫോന്‍സ് ജനിച്ചത്. 1962 മെയ് 17 ന് തിരുപ്പട്ടം സ്വീകരിച്ചു.

ജര്‍മനിയിലെ പാഡര്‍ബോണ്‍ അതിരൂപതയിലെ സീഗനിലാണ് അച്ചന്‍ സേവനം ചെയ്തിരുന്നത്. മലയാളി സമൂഹവുമായി ഏറെ ഇടപഴകി വലിയൊരു സൗഹൃദം സ്ഥാപിച്ചിരുന്ന അല്‍ഫോന്‍സച്ചന്‍ ഏവര്‍ക്കും പ്രിയങ്കരനാണ്. നല്ലൊരു വാഗ്മിയും ഗായകനുമായിരുന്നു അച്ചന്‍.
അൽഫോൻസച്ചന്‍റെ വിയോഗത്തിൽ ജർമൻ മലയാളികൾ അനുശോചനം രേഖപ്പെടുത്തി.