ഗോൾഡ് കോസ്റ്റിൽ പേരന്‍റ് - ഗ്രാന്‍റ് പേരന്‍റ് കൂട്ടായ്മ
Saturday, October 15, 2022 11:03 AM IST
സാജു സി.പി
ഗോൾഡ് കോസ്റ്റ് ∙ ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ പേരന്‍റ് ഗ്രാന്‍റ് പേരന്‍റ് കൂട്ടായ്മ സംഘടിപ്പിച്ചു.

ഗോൾഡ് കോസ്റ്റിലെ നെരാംഗിൽ മലയാളി അസോസിയേഷൻ പ്രസിഡന്‍റ് സി. പി. സാജുവിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മാർഷൽ ജോസഫ് സ്വാഗതം പറയുകയും ഡോ. ജോ വർഗീസ് ആരോഗ്യമുള്ള മനസ്സ് ആരോഗ്യമുള്ള ശരീരം എന്ന വിഷയത്തിൽ മോട്ടിവേഷണൽ ക്ലാസ് എടുക്കുകയും ഷാജി കുര്യൻ മോഡറേറ്ററായി യോഗം നിയന്ത്രിക്കുകയും ചെയ്തു.
പ്രസ്തുത യോഗത്തിൽ ചൈനീസ് തായ് ചി മെഡിറ്റേഷന്റെ ഡെമോൺസ്ട്രേഷനും ക്ലാസ്സും ഉണ്ടായിരുന്നു. ജിംജിത്ത് ജോസഫ്, ട്രീസൺ ജോസഫ്, സാം ജോർജ്, റെജു എബ്രഹാം, സോജൻ പോൾ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. ബിനോയ് തോമസ് നന്ദി രേഖപ്പെടുത്തുകയും സ്നേഹ വിരുന്നോടെ യോഗം പര്യവസാനിക്കുകയും ചെയ്തു.