ബ്രിസ്ബനിൽ ഓഗസ്റ്റ് 20ന് ഇശൽ സന്ധ്യ 2022
Sunday, July 17, 2022 3:38 PM IST
തോമസ് ടി ഓണാട്ട്‌
ബ്രിസ്ബൻ : മൺമറഞ്ഞ മലയാളത്തിന്‍റെ പ്രിയ കവി ബിച്ചു തിരുമലയ്ക്കും അഭിനയ സാമ്രാട്ട് നെടുമുടി വേണുവിനും സ്മരണാജ്ഞലിയുമായി ബ്രിസ്ബനിൽ ഇശൽ സന്ധ്യ 2022 .
പാട്ടും നൃത്തവുമായി ഓഗസ്റ്റ് 20ന് ഗ്രീൻ ബാങ്ക് കമ്യൂണിറ്റി ഹാളിൽ റിഥം ഓഫ് ആർട്ട്സ് ആണ് നൃത്ത സംഗീത നിശ സംഘടിപ്പിക്കുന്നത് .

ബ്രിസ്ബനിലും സമീപ പ്രദേശങ്ങളിലും നിന്നുള്ള അൻപതിൽ പരം കലാകാരന്മാർ ഇശൽ സന്ധ്യയിൽ പങ്കാളികളാകും . പൂർണമായും സൗജന്യമാണ് പരിപാടികളെന്നു ഭാരവാഹികളായ
റോയ് കാഞ്ഞിരത്താനം , മാമ്മൻ ഫിലിപ്പ് എന്നിവർ അറിയിച്ചു .

ചായ ,പഴംപൊരി ,ബോണ്ട തുടങ്ങി നാടൻ പോറോട്ടയും ബീഫ് കറിയും ബിരിയാണിയും വരെ മിതമായ നിരക്കിൽ ലഭിക്കുന്ന തട്ട് കടകളും ഇതോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട് . ഇവിടെ സൗജന്യ പാർക്കിംഗ് സൗകര്യം ഉണ്ടെന്നും സംഘാടകർ അറിയിച്ചു .