പാ​ലാ​ക്കാ​രി ന്യൂ​സി​ല​ന്‍​ഡി​ലെ ആ​ദ്യ മ​ല​യാ​ളി വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​ർ
Thursday, June 30, 2022 11:05 PM IST
കോ​ട്ട​യം: ന്യൂ​സി​ല​ന്‍​ഡി​ലെ ആ​ദ്യ മ​ല​യാ​ളി വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​റാ​യി നി​യ​മ​നം നേ​ടി പാ​ലാ സ്വ​ദേ​ശി​യാ​യ അ​ലീ​ന അ​ഭി​ലാ​ഷ്. പാ​ലാ ഉ​ള്ള​നാ​ട് പു​ളി​ക്ക​ല്‍ അ​ഭി​ലാ​ഷി​ന്‍റെ​യും പി​ഴ​ക് പു​റ​വ​ക്കാ​ട്ട് ബോ​ബി​യു​ടെ​യും മ​ക​ളാ​ണ് അ​ലീ​ന.

കോ​ൺ​സ്റ്റ​ബി​ൾ റാ​ങ്കി​ലു​ള്ള ആ​ദ്യ നി​യ​മ​നം ഒക്‌ലൻഡിലാണ്. ക​ഴി​ഞ്ഞ ദി​വ​സമാണ് അ​ലീ​ന ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചത്. ന്യൂ​സി​ല​ന്‍​ഡ് പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക യൂ​ണീ​ഫോ​മ​ണി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അ​ലീ​ന പ​റ​ഞ്ഞു.