പ്രകൃതിക്ഷോഭത്തില്‍ ജര്‍മനിയില്‍ മൂന്നു മരണം
Sunday, May 22, 2022 11:46 AM IST
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍:ജര്‍മ്മനിയുടെ പടിഞ്ഞാറന്‍ നഗരങ്ങളില്‍ ചുഴലിക്കാറ്റ് വന്‍ നാശം വിതച്ചു
ജര്‍മ്മനിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്‍ത്ത്~റൈന്‍ വെസ്ററ്ഫാലിയയുടെ ചില ഭാഗങ്ങളില്‍ ആഞ്ഞുവീശിയ ചുഴലിക്കാറ്റ് നാശം വിതച്ച് കനത്ത നഷ്ടം ഉണ്ടാക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാഡര്‍ബോണില്‍ 43 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു, പത്തുപേരുടെ നില ഗുരുതരമാണ്.

എണ്ണമറ്റ വീടുകളുടെ മേല്‍ക്കൂരകള്‍ തെറിച്ചുപോവുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. മരങ്ങള്‍ കടപുഴകി വീണ് 100~ലധികം ആളുകള്‍ കുടുങ്ങി.ഹെല്ലിംഗ്ഹോസനിലെ സെന്റ് ക്ളെമെന്‍സ് കാത്തലിക് പള്ളിയുടെ സ്ററീപ്പിള്‍ പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്ന് ഇളകിപ്പോയി.

ജര്‍മ്മന്‍ കാലാവസ്ഥാ സേവനങ്ങള്‍ പ്രവചിച്ചതുപോലെ വെള്ളിയാഴ്ച കൊടുങ്കാറ്റ് ചില സ്ഥലങ്ങളില്‍ മണിക്കൂര്‍ 130 കി.മീ വരെ വേഗതയില്‍ കാറ്റ് വീശി. ഒപ്പം മഴയും ഉണ്ടായി.

രാജ്യത്തിന്റെ വലിയ ഭാഗങ്ങളില്‍ കൊടുങ്കാറ്റുള്ള കാലാവസ്ഥയായിരുന്നു.
സാക്സോണി~അന്‍ഹാള്‍ട്ട് സംസ്ഥാനത്തില്‍ മോട്ടോര്‍ ഘടിപ്പിച്ച പാരാഗൈ്ളഡറില്‍ കുടുങ്ങി രണ്ട് ഫ്രഞ്ച് പൗരന്മാര്‍ മരിച്ചു.

ന്യൂറെംബര്‍ഗിന്റെ തെക്ക് ഭാഗത്തുള്ള ബ്രോംബാക്ക് തടാകത്തില്‍ കൊടുങ്കാറ്റില്‍ അഭയം പ്രാപിക്കാന്‍ ശ്രമിച്ച തടികൊണ്ടുള്ള കുടില്‍ തകര്‍ന്ന് 14 പേര്‍ക്ക് പരിക്കേറ്റതായി ബവേറിയയിലെ അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരില്‍ നിരവധി കുട്ടികളും 37 കാരിയും ഉള്‍പ്പെടുന്നു.