മുട്ടുചിറ സംഗമം പോർട്സ്മൗത്തിലെ ഫോർട്ട്‌ പർ ബ്രുക്കിൽ ജൂലൈ 22, 23, 24 തീയതികളിൽ
Saturday, May 14, 2022 11:07 AM IST
സാബു ചുണ്ടക്കാട്ടിൽ
പോർട്സ്മൗത്ത്(യുകെ): വിശുദ്ധ അൽഫോൻസാമ്മയുടെ പുണ്യ പാദസ്പർശത്താൽ അനുഗ്രഹീതമായ മുട്ടുചിറയിലെ യുകെ നിവാസികളുടെ പതിമൂന്നാമത് സംഗമം ജൂലൈ 22, 23, 24 (വെള്ളി, ശനി, ഞായർ) തീയതികളിൽ പോർട്സ്മൗത്തിലെ ഫോർട്ട്‌ പർബ്രുക്കിൽ നടക്കും.

മുട്ടുചിറയിലെ ഏകദേശം നൂറ്റമ്പതിലധികം കുടുംബങ്ങൾ യുകെയുടെ വിവിധ ഭാഗങ്ങളിലുണ്ട്. പ്രസ്തുത എല്ലാ കുടുംബാംഗങ്ങളും സംഗമത്തിന് എത്തിച്ചേരണമെന്നാണ് സംഘാടകരുടെ ആഗ്രഹം , ആയതിനാൽ മുൻകൂട്ടി അറിയിക്കുന്ന എല്ലാവർക്കും കുറഞ്ഞ ചെലവിൽ
താമസവും ഭക്ഷണവും ഒരുക്കി സംഗമം ഒരു വൻ ജന പങ്കാളിത്തമാക്കാനാണ് സംഘാടകരുടെ ലക്ഷ്യം .

മുട്ടുചിറ സ്വദേശിയും അവയവദാന സാമൂഹിക കാരുണ്യ പ്രവർത്തികളിലൂടെ പ്രശസ്തനുമായ പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ അടക്കം നിരവധി മത സാമൂഹിക രാഷ്ട്രീയ നേതാക്കന്മാർ സംഗമത്തിനു വീഡിയോ കോൺഫറൻസിലൂടെ ആശംസകളർപ്പിക്കും.

സ്വിറ്റ്സർലൻഡിലെ സൂറിച്ചിലെ ഇടവക വികാരിയും മുട്ടുചിറ വാലച്ചിറ നടയ്ക്കൽ കുടുംബാംഗവുമായ ഫാ. വർഗീസ് നടക്കൽ ആണ് മുട്ടുചിറ സംഗമത്തിന്‍റെ രക്ഷാധികാരി. എല്ലാ വർഷവും അദ്ദേഹമർപ്പിക്കുന്ന വിശുദ്ധ കുർബാനയോടെയാണ് സംഗമ പരിപാടികൾ ആരംഭിക്കുന്നത്.

ജൂലൈ 22നു ഉച്ചകഴിഞ്ഞു രണ്ടിന് ആരംഭിക്കുന്ന സംഗമ പരിപാടികൾ ജൂലൈ 24നു ഉച്ചയോടെ അവസാനിക്കും. വിവിധ തരം കലാകായിക പരിപാടികളും മത്സരങ്ങളും സംഗമം വർണ ശബളമാക്കും . നാട്ടിൽ നിന്നെത്തുന്ന മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ആരംഭിക്കുന്ന ഈ സംഗമം അവരുടെ ഒരു ആദര വേദിയായി കൂടി മാറും .

ജോണി കണിവേലിൽ കൺവീനറായി, രാജു കുര്യൻ ഇളമ്പാശേരിൽ , ബൈജു കുര്യൻ ഇളമ്പാശേരിൽ , ബിനു ജേക്കബ് കൊട്ടാരത്തിൽ, ബിന്ദു ബൈജു കൊട്ടാരത്തിൽ തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് ഈ പ്രാവശ്യത്തെ മുട്ടുചിറ സംഗമം ഒരുങ്ങുന്നത്. വ്യത്യസ്തമായ കലാകായിക മത്സരങ്ങളും മറ്റു പ്രോഗ്രാമുകളും ഉൾപ്പെടുത്തി സംഗമത്തെ പുതിയ തലത്തിലേയ്ക്ക് നയിക്കുവാനുള്ള തയാറെടുപ്പാണ് സംഘാടകർ നടത്തുന്നത്. പ്രധാന സംഗമ ദിനമായ ജൂലൈ 23 നു ഗൃഹാതുരത്വമുണർത്തുന്ന പഴയ കാല സ്മരണകൾ അയവിറക്കാൻ കൂട്ടായ്മ അവസരമൊരുക്കുന്നുണ്ട്.

വിവരങ്ങൾക്ക്: ജോണി കണിവേലിൽ 07889800292, ബിനു കൊട്ടാരത്തിൽ 07830527516, രാജു ഇളമ്പാശേരിൽ 07886662537, ബൈജു ഇളമ്പാശേരിൽ 07815313185, ബിന്ദു കൊട്ടാരത്തിൽ
07897821258.

സംഗമം അഡ്രസ് : The Peter Ashley Activity Centre, Fort Purbrook Portsdown Hill Road
Cosham, Portsmouth, PO6 1BJ