സത്യന്‍ അന്തിക്കാടിന്‍റെ 'മകള്‍' മെയ് 7ന് മെല്‍ബണില്‍
Sunday, April 24, 2022 11:15 AM IST
മെല്‍ബണ്‍: സെന്‍റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ നിര്‍മ്മാണ ധനശേഖരാര്‍ത്ഥം സത്യന്‍ അന്തിക്കാട് സംവിധാനം നിര്‍വ്വഹിച്ച 'മകള്‍' സിനിമ കോബര്‍ഗ് ഡ്രൈവ്-ഇന്‍ തിയറ്ററില്‍ പ്രദര്‍ശനത്തിനെത്തുന്നു. മെയ് 7 (ശനിയാഴ്ച) വൈകുന്നേരം ആറിനാണ് പ്രദര്‍ശനം.

80 ഡോളര്‍ മുടക്കി ഒരു ടിക്കറ്റെടുത്താല്‍ ഫാമിലി കാറില്‍ ഒന്നിച്ച് കുടുംബസമേതം സിനിമ കാണാന്‍ സാധിക്കുന്ന രീതിയിലാണ് പ്രദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്ക് എന്നും നല്ല, നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച സത്യന്‍ അന്തിക്കാട്, ജയറാം, മീരാജാസ്മിന്‍, ശ്രീനിവാസന്‍ കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ കുടുംബചിത്രമാണ് 'മകള്‍'.

കത്തീഡ്രല്‍ ബില്‍ഡിങ്ങ് ഫിനാന്‍സ് കമ്മിറ്റി സെക്രട്ടറിയും സൗത്ത്‌മൊറാങ്ങ് സെഹിയോന്‍ റെസ്റ്റോറന്‍റ് ഉടമയുമായ ജായ് മാത്യു, കത്തീഡ്രല്‍ വികാരി ഫാദര്‍ വര്‍ക്ഷീസ് വാവോലിന് ആദ്യ ടിക്കറ്റ് നല്കികൊണ്ട് ടിക്കറ്റിന്‍റെ വിതരണോത്ഘാടനം നിര്‍വ്വഹിച്ചു. കത്തീഡ്രല്‍ ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ഡോ. ജോണ്‍സണ്‍ ജോര്‍ജ്ജ് സന്നിഹിതനായിരുന്നു. ടിക്കറ്റുകള്‍ കത്തീഡ്രല്‍ പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെ പക്കല്‍ നിന്നും വാങ്ങാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ ആന്‍റോ തോമസ് (0401 914 245), ക്ലീറ്റസ് ചാക്കോ (0402 764 226), ജോണ്‍സണ്‍ ജോര്‍ജ്ജ് (0434 439 231), സിബി ഐസക്ക് (0433 419 719),ഷിജി തോമസ് (0410 082 595), ജോയ് മാത്യു (0415 537 601) എന്നിവരില്‍ നിന്നും ലഭ്യമാണ്.

പോള്‍ സെബാസ്റ്റ്യന്‍