നിമിഷപ്രിയയുടെ മോചനം: ശശി തരൂർ എംപിക്കു നിവേദനം നൽകി
Wednesday, April 6, 2022 1:20 PM IST
ന്യൂഡൽഹി: നിമിഷപ്രിയയുടെ മോചനത്തായി സഹായം അഭ്യർഥിച്ചു സേവ് നിമിഷ പ്രിയ ഇന്‍റർനാഷണൽ ആക്ഷൻ കൗൺസിൽ ശശി തരൂർ എംപിക്കു നിവേദനം നൽകി.

വൈസ് ചെയർപേഴ്സൺ അഡ്വ. ദീപ ജോസഫ്, സ്വാമി സായൂജ്യനാഥ്‌ എന്നിവരാണ് നിവേദനം സമർപ്പിച്ച് കേസിന്‍റെ നാൾവഴികളും ഇതുവരെയുള്ള പുരോഗതി വിവരിക്കുകയും ചെയ്തു.

നിമിഷയുടെ മോചനം ആവശ്യപ്പെട്ടു പാർലമെന്‍റിൽ ആദ്യം ശബ്ദം ഉയർത്തിയ ഡീൻ കുര്യാക്കോസ് എംപി കഴിഞ്ഞ രണ്ടു ദിവസമായി നടത്തിയ പരിശ്രമത്തിന്‍റെ ഫലമാണ് ഇന്ന് ഈ യോഗം തരപ്പെട്ടത്.

റെജി നെല്ലിക്കുന്നത്ത്