വാട്ടർ സസ്റ്റയിനബിലിറ്റി പുരസ്കാരം വിതരണം ചെയ്തു
Wednesday, March 23, 2022 12:51 PM IST
ന്യൂഡൽഹി: യുഎൻഡിപിയും (യുണൈറ്റഡ് നേഷൻ ഡവലപ്മെന്‍റ് പ്രോഗ്രാം), ഐഡബ്ല്യുഎ യും (ഇന്‍റർനാഷണൽ വാട്ടർ അസോസിയേഷൻ), ടിഇആർഐയും (ദി എൻർജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) സംയുക്തമായി സംഘടിപ്പിച്ച പ്രഥമ വാട്ടർ സസ്റ്റയിനബിലിറ്റി പുരസ്കാരങ്ങൾ വിതരണം ചെയ്തു.

അഗ്രികൾച്ചർ വിഭാഗത്തിൽ മലയാളികളായ വർഗീസ് തരകനും ഡോ. കെ.‌ആർ. ശ്രീനിക്കുമാണ് പുരസ്കാരം ലഭിച്ചത്. തൃശൂർ കുറുമാൽ കുന്നിലെ ആയുർജാക്ക് ഫാമിലെ ജലസംരക്ഷണത്തിനാണ് പുരസ്കാരം. ഇവിടുത്തെ ജലസംരക്ഷണ രീതി (underground water balancing system) ഐഐടി റൂർക്കിയിലും മറ്റു ഐഐടി കളിലും പാഠ്യവിഷയമാണ്.

യുഎൻ പ്രതിനിധി ഷോക്കോ നോഡയും ലോക്പാൽ ഓഫ് ഇന്ത്യ സെക്രട്ടറി ഭരത് ലാൽ ഐ എഫ് എസ് എന്നിവരുടെ നേതൃത്വത്തിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.

റെജി നെല്ലിക്കുന്നത്ത്