കേരള സ്ട്രൈക്കേഴ്സ് ജേതാക്കൾ
Monday, March 21, 2022 1:43 PM IST
പെർത്ത്: ലയൺസ് ഇലവൺ ക്രിക്കറ്റ് ക്ലബിന്‍റെ നേതൃത്വത്തിൽ നടന്ന പുന്നയ്ക്കൽ ടി-20 ക്രിക്കറ്റ് ലീഗിൽ കേരള സ്ട്രൈക്കേഴ്സ് ജേതാക്കളായി. പെർത്തിലെ സെന്‍റിനെറി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ സതേൺ സ്പാർട്ടനെ 34 റൺസിനാണ് പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റിംഗിനിറങ്ങിയ കേരള സ്ട്രൈക്കേഴ്സ് 10 വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സതേൺ സ്പാർട്ടൻസിന് നിശ്ചിത ഓവറിൽ 116 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. മികച്ച കളിക്കാരനായി കേരള സ്ട്രൈക്കേഴ്സിലെ വിനീത് ബാലചന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച സംഘാടനം കൊണ്ടും പെർത്തിലെ പ്രമുഖ ക്രിക്കറ്റ് ക്ലബുകളുടെ സാന്നിധ്യം കൊണ്ടും . ടൂർണമെന്‍റ് വിജയമാക്കിയ പെർത്തിലെ എല്ലാ മലയാളി ക്രിക്കറ്റ് ക്ലബുകൾക്കും മലയാളികൾക്കും ലയൺസ് ക്ലബ് ക്രിക്കറ്റ് ക്ലബ് നന്ദി അറിയിച്ചു.

ബിജു നടുക്കാനി