മെൽബണ്‍ സെന്‍റ് ജോർജ് ഇടവക വികാരിയായി ഫാ. പ്രവീണ്‍ കുര്യാക്കോസ് നിയമിതനായി
Monday, February 28, 2022 9:11 PM IST
മെൽബണ്‍: മെൽബണ്‍ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിവികാരിയായി . ഫാ. പ്രവീണ്‍ കുര്യാക്കോസ് നിയമിതനായി.

അഭിവന്ദ്യ മോർ അത്തനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തായാൽ മെൽബണ്‍ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി വികാരിയായി നിയമിതനായ ഫാ. പ്രവീണ്‍ കുര്യാക്കോസ് കോടിയാട്ടിലിനു ഫെബ്രുവരി 25നു മെൽബണ്‍ ഇടവക അംഗങ്ങൾ എയർപോർട്ടിൽ സ്വീകരണം നൽകി തുടർന്ന് ഫാ. പ്രവീണ്‍ ഫെബ്രുവരി 27 ഞായറാഴ്ച വിശുദ്ധ ദേവാലയത്തിൽബലിയർപ്പിച്ച ശേഷം ഇടവക ഇടവക ജനങ്ങളുടെയും മാനേജിംഗ് കമ്മിറ്റിയുടെയും സ്വീകരണത്തിലും പങ്കെടുത്തു.

എബി പൊയ്ക്കാട്ടിൽ