"സ്നേ​ഹ​ത്തി​ന്‍റെ ആ​ന​ന്ദം ' കോ​ണ്‍​ഫ​റ​ൻ​സ് ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ രൂ​പ​ത​യി​ൽ ജു​ലൈ 24ന്
Tuesday, July 13, 2021 11:31 PM IST
ല​ണ്ട​ൻ: 2021 മാ​ർ​ച്ച് 19 മു​ത​ൽ 2022 ജൂ​ണ്‍ 26 വ​രെ ആ​മോ​റീ​സ് ലെ​ത്തീ​സ്യ കു​ടും​ബ​വ​ർ​ഷ​മാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പ്പാ​പ്പ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. സീ​റോ മ​ല​ബാ​ർ ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ രൂ​പ​ത ഫാ​മി​ലി അ​പ്പോ​സ്റ്റ​ലേ​റ്റ് കു​ടും​ബ​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു വി​വി​ധ പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. അ​ഞ്ചു വ​ർ​ഷം മു​ൻ​പ് മാ​ർ​പ്പാ​പ്പ പ്ര​സി​ദ്ധീ​ക​രി​ച്ച ആ​മോ​റീ​സ് ലെ​ത്തീ​സ്യ എ​ന്ന അ​പ്പ​സ്തോ​ലി​ക ലേ​ഖ​ന​ത്തി​ന്‍റെ പ​ഠ​ന​മാ​ണ് അ​തി​ൽ പ്ര​ധാ​നം.

ജൂ​ലൈ 24ന് ​വൈ​കു​ന്നേ​രം 6 മു​ത​ൽ 8 വ​രെ കെ​സി​ബി​സി മു​ൻ ഫാ​മി​ലി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റ​വ. ഡോ. ​ജോ​സ് കോ​ട്ട​യി​ൽ ന​യി​ക്കു​ന്ന കോ​ണ്‍​ഫ​റ​ൻ​സ് രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​താ​ണ്. രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ണ്‍ ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട് മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. സൂ​മി​ലും സി​എ​സ്എം​ഇ​ജി​ബി യൂ​ട്യു​ബി​ലും സി​എ​സ്എം​ഇ​ജി​ബി ഫേ​സ്ബു​ക്കി​ലു​മാ​യി പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​താ​ണ്. രൂ​പ​ത ഫാ​മി​ലി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റ​വ ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ , സെ​ക്ര​ട്ട​റി ശി​ല്പ ജി​മ്മി, ഫാ​മി​ലി ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ്രോ​ഗ്രാ​മി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​താ​ണ്.

Zoom ID: 912 1944 0609
Passcode: CSMEGB

റി​പ്പോ​ർ​ട്ട്: സാ​ബു ചൂ​ണ്ട​ക്കാ​ട്ടി​ൽ