ഫാ. രാജേഷ് മേച്ചിറാകത്തിന്‍റെ പുതിയ ഗാനം പുറത്തിറങ്ങി
Friday, March 5, 2021 9:25 PM IST
ഡബ്ലിൻ : ഫാ രാജേഷ് മേച്ചിറാകത്ത് രചനയും ഈണവും നൽകിയ പുതിയ ഭക്തി ഗാനം പുറത്തിറങ്ങി . ഹൃദയസ്പർശിയായ "ഈ തിരു സക്രാരി വീട്ടിൽ നിന്നും ... ആ തിരു ഹൃദയ തണലിൽ നിന്നും' എന്ന എറ്റവും പുതിയ ഈ പ്രാർത്ഥനാഗാനം ഗോഡ്‍ലി ക്രിയേഷൻസ് എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത് .

റ്റോബൻ തോമസ് കടമ്പൻചിറ നിർമാണവും ജയൻ കുറവിലങ്ങാട് ഓർക്കസ്ട്രേഷനും സാബു അയർലൻഡ് സംവിധാനവും നിർവഹിച്ച ഗാനം അനുഗ്രഹീത ഗായകൻ കെസ്റ്ററാണ് ആലപിച്ചിരിക്കുന്നത് .

റിപ്പോർട്ട്: ജെയ്സൺ കിഴക്കയിൽ