യുഡിഫ് യൂറോപ്പ് ഇലക്ഷന്‍ കമ്മിറ്റി ഉദ്ഘാടനം മാര്‍ച്ച് ആറിന്
Friday, March 5, 2021 5:30 PM IST
ബെര്‍ലിന്‍: കേരള നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യൂറോപ്പിലെ പ്രവാസികളായ യുഡിഎഫ് പ്രവര്‍ത്തകരെയും അനുഭാവികളെയും ഒരുകുടക്കീഴിലാക്കി കേരളത്തിലെ യുഡിഎഫ് നേതൃത്വത്തിന് കരുത്തുപകരാന്‍ രൂപീകരിച്ച യുഡിഫ് യൂറോപ്പ് ഇലക്ഷന്‍ കമ്മിറ്റി ഉദ്ഘാടനവും തെരഞ്ഞെടുപ്പ് പ്രചാരണോദ്ഘാടനവും മാര്‍ച്ച് ആറിന് (ശനി) വൈകുന്നേരം 5.30 ന് വെര്‍ച്വല്‍ പ്ളാറ്റ്ഫോമിലൂടെ (സൂം) നടക്കും.

എഐസിസി അംഗവും കെപിസിസി വൈസ് പ്രസിഡന്‍റുമായ വിഡി.സതീശന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുന്‍മന്ത്രിയും ആര്‍എസ്പി ദേശീയ കമ്മറ്റിയംഗവുമായ ഷിബു ബേബി ജോണ്‍ മുഖ്യാതിഥിയായിരിക്കും.മുസ് ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തും.ഗാന്ധി സ്റ്റഡി സെന്‍റര്‍ വൈസ് ചെയര്‍മാനും കേരള കോണ്‍ഗ്രസ് -ജെ സ്റ്റിയറിംഗ് കമ്മിറ്റി അംഗവുമായ അപു ജോണ്‍ ജോസഫ് ആശംസകള്‍ നേർന്നു സംസാരിക്കും.

വികസനത്തിന്‍റെ പേരുപറഞ്ഞ് കേരളത്തിലെ സമസ്ത മേഖലകളിലും അഴിമതിയും നയതന്ത്ര സ്വര്‍ണക്കടത്തും അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും പ്രളയഫണ്ട് വെട്ടിപ്പും പ്രവാസികളെ അവഹേളിച്ചും സാമ്പത്തികമായി പിഴിഞ്ഞും പുറംകാലുകൊണ്ടും തൊഴിച്ചും കണ്ണീരിലാഴ്ത്തിയ നിലവിലെ പിണറായി സര്‍ക്കാരിനെതിരെ ജനവിധി മാറ്റിയെഴുതി യുഡിഎഫിനെ വീണ്ടും കേരളത്തില്‍ അധികാരത്തില്‍ കൊണ്ടുവന്നു മതേതരത്വം പുനസ്ഥാപിച്ച് ഐശ്വര്യകേരളം കെട്ടിപ്പെടുക്കാന്‍ സജ്ജമാക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തിലേയ്ക്ക് യൂറോപ്പിലെ എല്ലാ യുഡിഎഫ് പ്രവര്‍ത്തകരേയും അനുഭാവികളേയും അഭ്യുദയകാംക്ഷികളേയും സ്വാഗതം ചെയ്യുന്നതായി യുഡിഎഫ് യൂറോപ്പ് കമ്മിറ്റി കണ്‍വീനര്‍ സണ്ണി ജോസഫും ചെയര്‍മാന്‍ ഡോ.അലി കൂനാരിയും അറിയിച്ചു.

DATE & TIME : Mar 6, 2021

5:30 PM Amsterdam, Berlin, Rome, Stockholm, Austria ,Switzerland

4 .30 PM UK & IRELAND , 10.00 PM INDIA

https://us02web.zoom.us /j/85302030851?pwd=MVFhd1E0NDMybW1ySVpBQVJmNmh1QT09

Meeting ID: 853 0203 0851 Passcode: udf2021

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ