കരിങ്കുന്നം എന്‍റെ ഗ്രാമത്തിന് നവ സാരഥികൾ,റോണി പച്ചിക്കര പ്രസിഡന്‍റ്
Monday, February 8, 2021 4:37 PM IST
മെൽബൺ: മെൽബണിലെ കരിങ്കുന്നം എന്‍റെ ഗ്രാമത്തിന്‍റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡന്‍റ് റോണി പച്ചിക്കര, സെക്രട്ടറി ജിബു മുളയാനിക്കുന്നേൽ, ട്രഷറർ ജിജിമോൻ കാരുപ്ലാക്കൽ, വൈസ് പ്രസിഡന്‍റ് ജിഷ ജിജോ ചവറാട്ട്, ജോയിന്‍റ് സെക്രട്ടറി ഇന്ദിര ശ്രീജിത്ത് എന്നിവരെ ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു.

അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്ക് പുതിയ കമ്മറ്റി രൂപരേഖ തയാറാക്കി വരുന്നു. നാട്ടിലും യുകെയിലും മെൽബണിലും വിവിധ സംഘടനകളിൽ പ്രവർത്തിച്ച് പരിചയസമ്പത്തുള്ളവരാണ് പുതിയ ഭാരവാഹികൾ. പുതിയ കമ്മിറ്റിക്ക് മുൻ പ്രസിഡന്‍റ് ബിജിമോൻ കാരുപ്ലാക്കൽ പിന്തുണ വാഗ്ദാനം ചെയ്തു.

റിപ്പോർട്ട്: റ്റിജോ കരിംകുറ്റിയിൽ