സെന്‍റ് തോമസ് അക്വീനാസ് ഇടവകയിൽ ക്രിസ്മസ് കരോൾ സംഘടിപ്പിച്ചൂ
Tuesday, December 22, 2020 11:39 AM IST
ഓക് ലാൻഡ്: ടൗരംഗയിലെ സെന്‍റ് തോമസ് അക്വീനാസ് ഇടവകയിൽ സീറോ മലബാർ കാത്തലിക് മിഷന്‍റേയും സീറോ മലബാർ യൂത്ത് മിഷന്‍റേയും സംയുക്താഭിമുഖ്യത്തിൽ ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു.

സെന്‍റ് മേരീസ് ദേവാലയത്തിൽ നിന്നും ആരംഭിച്ച കരോൾ ഉണ്ണിയേശുവിന്‍റെ തിരുസ്വരൂപമായി ഭവനങ്ങളിൽ എത്തി പ്രാർഥനയും കരോൾ ഗാനവും ആലപിച്ച് ക്രിസ്മസ് ആശംസകൾ നേർന്നു. SMCM ട്രസ്റ്റി ഷിനോജ്, SMYM കോർഡിനേറ്റർ ബോണി, ഷിനോജ് എന്നിവർ കരോൾ നടത്തിപ്പിന് നേതൃത്വം നല്കി.