’ന​ക്ഷ​ത്ര​ങ്ങ​ൾ കാ​ത്തി​രു​ന്ന രാ​ത്രി ’ ഡി​സം​ബ​ർ 12 ശ​നി​യാ​ഴ്ച റി​ലീ​സ് ചെ​യ്യും
Thursday, December 10, 2020 8:54 PM IST
സി​ഡ്നി: ഓ​സ്ട്രേ​ലി​യാ​യി​ൽ നി​ന്നൊ​രു​ങ്ങു​ന്ന ക്രി​സ്മ​സ് ഗാ​നം ’ന​ക്ഷ​ത്ര​ങ്ങ​ൾ കാ​ത്തി​രു​ന്ന രാ​ത്രി ’ ഡി​സം​ബ​ർ 12 ശ​നി​യാ​ഴ്ച സി​ഡ്നി സ​മ​യം വൈ​കി​ട്ട് 7.30 നു ​റി​ലീ​സ് ചെ​യ്യും. പ്ര​ശ​സ്ത ഗാ​യി​ക​യാ​യ ജെ​ൻ​സി ഗ്രി​ഗ​റി​യാ​ണ് ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ റി​ലീ​സിം​ഗ് നി​ർ​വ​ഹി​ക്കു​ന്ന​ത്.

കാ​ദേ​ശ് മീ​ഡി​യ​യും ലൈ​വ് ഓ​സ്ട്രേ​ലി​യ​യും സം​യു​ക്ത​മാ​യാ​ണ് റി​ലീ​സിം​ഗ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സ്മാ​ർ​ട്ട്ഫി​ൻ അ​ഡ്വൈ​സേ​ഴ്സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ണ്ട് വൈ​ബ്സ് സ്റ്റു​ഡി​യോ​സ് സി​ഡ്നി നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന ഈ ​ക്രി​സ്മ​സ് ഗാ​ന​ത്തി​ന്‍റ സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത് നി​ര​വ​ധി ഹി​റ്റ് ഗാ​ന​ങ്ങ​ൾ​ക്ക് സം​ഗീ​ത​മൊ​രു​ക്കി​യ ഷി​ബു എ​ബ്ര​ഹ​മാ​ണ്. ജെ​യിം​സ് ചാ​ക്കോ ര​ച​ന​യും അ​നീ​ഷ് ക​വി​യൂ​ർ ഓ​ർ​ക്ക​സ്ട്രേ​ഷ​നും നി​ർ​വ​ഹി​ച്ചു. സി​ഡ്നി​യി​ലെ പ്ര​മു​ഖ ഗാ​യ​ക​രി​ലൊ​രാ​ളാ​യ ബേ​സി​ൽ ഫെ​ർ​ണാ​ണ്ട​സ് ആ​ണ് ഗാ​നം ആ​ല​പി​ക്കു​ന്ന​ത്. സൗ​ണ്ട് വൈ​ബ്സ് സ്റ്റു​ഡി​യോ​യി​ൽ റെ​ക്കോ​ർ​ഡിം​ഗ് പൂ​ർ​ത്തി​യാ​യ ഈ ​ഗാ​ന​ത്തി​ൽ നു​ബി​യ ലി​ജോ ശ്വേ​ത എ​ൽ​ദോ​സ് എ​ന്നി​വ​രും ഗാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ണ്ട് . ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് സി​ഡ്നി​യി​ൽ നി​ന്നു​ള്ള പ്ര​ശ​സ്ത ഫോ​ട്ടോ​ഗ്രാ​ഫ​ർ സു​രേ​ഷ് പോ​ക്കാ​ട്ടാ​ണ്.

റി​പ്പോ​ർ​ട്ട്: ജെ​യിം​സ് ചാ​ക്കോ