മ​നു​ഷ്യാ​വ​താ​ര​ത്തെ​പ്പ​റ്റി ധ്യാ​നി​ക്കാ​നു​ള്ള പ്രാ​ർ​ഥ​നാ​സ​മാ​ഹാ​രം ’ര​ക്ഷ​യു​ടെ വ​ഴി’ പു​റ​ത്തി​റ​ങ്ങി
Tuesday, November 24, 2020 10:22 PM IST
ല​ണ്ട​ൻ: ദൈ​വ​ത്തി​ന്‍റെ ര​ക്ഷാ​ക​ര​പ​ദ്ധ​തി​യു​ടെ ര​ണ്ടു വ​ശ​ങ്ങ​ളാ​ണ് മി​ശി​ഹാ​യു​ടെ മ​നു​ഷാ​വ​താ​ര​വും അ​വി​ടു​ത്തെ കു​രി​ശു​മ​ര​ണ​വും. ര​ക്ഷ​ക​നാ​യ യേ​ശു​ക്രി​സ്തു​വി​ന്‍റെ പീ​ഡാ​സ​ഹ​ന​ത്തെ​യും കു​രി​ശു​മ​ര​ണ​ത്തെ​യും പ​റ്റി ധ്യാ​നി​ക്കാ​ൻ കു​രി​ശി​ന്‍റെ വ​ഴി പ്രാ​ർ​ഥ​ന​ക​ൾ ന​മ്മു​ക്കു ല​ഭ്യ​മാ​ണ്. അ​തു​പോ​ലെ​ത​ന്നെ, അ​വി​ടു​ത്തെ മ​നു​ഷ്യാ​വ​താ​ര​ത്തെ​പ്പ​റ്റി ധ്യാ​നി​ക്കു​വാ​നും ന​മ്മു​ക്ക് ഒ​രു പ്രാ​ർ​ഥ​നാ​സ​മാ​ഹാ​രം ആ​വ​ശ്യ​മാ​ണ്. കാ​ര​ണം, മി​ശി​ഹാ ജ​ഡ​പ്ര​കാ​രം ജ​നി​ച്ചി​ലാ​യി​രു​ന്നു​വെ​ങ്കി​ൽ, അ​വി​ടു​ന്ന് ക്രൂ​ശി​ക്ക​പ്പെ​ടു​ക​യോ, പ​രി​ശു​ദ്ധാ​ത്മാ​വി​നെ അ​യ​ക്കു​ക​യോ ചെ​യ്യു​മാ​യി​രു​ന്നി​ല്ല . അ​തി​നാ​ൽ ഈ​ശോ​യു​ടെ ജ​ന​ന​ത്തെ​ക്കു​റി​ച്ച് ന​മ്മു​ക്ക് ആ​ഴ​ത്തി​ൽ പ​ഠി​ക്കു​ക​യും ധ്യാ​നി​ക്കു​ക​യും ചെ​യ്യാം. ഇ​തി​ന് സ​ഹാ​യ​ക​മാ​കു​ന്ന വി​ധ​ത്തി​ൽ പ്രാ​ർ​ത്ഥ​ന​ക​ളും ഗാ​ന​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് ദീ​ർ​ഘ​നാ​ള​ത്തെ പ്രാ​ർ​ത്ഥ​ന​ക​ൾ​ക്കും പ​ഠ​ന​ങ്ങ​ൾ​ക്കും ശേ​ഷം പ്ര​മു​ഖ ഓ​ണ്‍​ലൈ​ൻ ക്രി​സ്ത്യ​ൻ മാ​ധ്യ​മ​മാ​യ പ്ര​വാ​ച​ക​ശ​ബ്ദം ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന പ്രാ​ർ​ത്ഥ​നാ​സ​മാ​ഹാ​ര​മാ​ണ് ’ര​ക്ഷ​യു​ടെ വ​ഴി’. https://youtu.be/Yng9jacFRw0

സ​ഭ​യി​ലെ ദൈ​വ​ശാ​സ്ത്ര പ​ണ്ഡി​ത·ാ​ർ ഇ​തി​ലെ പ്രാ​ർ​ഥ​ന​ക​ളും ഗാ​ന​ങ്ങ​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം, ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​താ മെ​ത്രാ​ൻ അ​ഭി​വ​ന്ദ്യ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ ഈ ​പ്രാ​ർ​ഥ​ന​ക്ക് ഇ​ന്പ്രി​മ​ത്തു​ർ (IMPRIMATUR) ന​ൽ​കി ഇ​തി​നെ അം​ഗീ​ക​രി​ക്കു​ക​യു​ണ്ടാ​യി. അ​ങ്ങ​നെ ’ര​ക്ഷ​യു​ടെ വ​ഴി’ എ​ന്ന ഈ ​പ്രാ​ർ​ത്ഥ​ന ക​ത്തോ​ലി​ക്കാ സ​ഭ അം​ഗീ​ക​രി​ച്ച പ്രാ​ർ​ത്ഥ​ന​യാ​യി മാ​റി. ഇ​തോ​ടെ വി​ശ്വാ​സി​ക​ൾ പൊ​തു​വാ​യി സ​മ്മേ​ളി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളി​ലും വ്യ​ക്തി​പ​ര​മാ​യും ഈ ’​ര​ക്ഷ​യു​ടെ വ​ഴി’ പ്രാ​ർ​ത്ഥ​ന​യി​ലൂ​ടെ ന​മ്മു​ക്ക് ദൈ​വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹ​ങ്ങ​ൾ പ്രാ​പി​ക്കു​വാ​ൻ സാ​ധി​ക്കും.

കു​രി​ശി​ന്‍റെ വ​ഴി​യി​ൽ പ​തി​നാ​ല് സ്ഥ​ല​ങ്ങ​ൾ നാം ​ധ്യാ​നി​ക്കു​ന്ന​തു​പോ​ലെ, ര​ക്ഷ​യു​ടെ വ​ഴി​യി​ൽ പ​തി​നാ​ല് സം​ഭ​വ​ങ്ങ​ളാ​ണ് നാം ​ധ്യാ​നി​ക്കു​ക. യേ​ശു​ക്രി​സ്തു​വി​ന്‍റ മ​നു​ഷ്യാ​വ​താ​രം അ​വി​ടു​ത്തെ തി​രു​പ്പി​റ​വി​യി​ൽ മാ​ത്രം ഒ​തു​ങ്ങി നി​ൽ​ക്കു​ന്നി​ല്ല. ആ​ദി​മാ​താ​പി​താ​ക്ക·ാ​ർ​ക്ക് ര​ക്ഷ​ക​നെ വാ​ഗ്ദാ​നം ചെ​യ്ത​തു​മു​ത​ൽ നി​ര​വ​ധി ര​ക്ഷാ​ക​ര സം​ഭ​വ​ങ്ങ​ൾ ലോ​ക​ത്തി​ത്തി​ന്‍റെ​മേ​ൽ പ്ര​കാ​ശം പ​ര​ത്തി​ക്കൊ​ണ്ട്, ച​രി​ത്ര​ത്തി​ൽ തെ​ളി​ഞ്ഞു നി​ൽ​ക്കു​ന്നു. ഇ​വ​യി​ൽ പ​തി​നാ​ല് സു​പ്ര​ധാ​ന സം​ഭ​വ​ങ്ങ​ളാ​ണ് ര​ക്ഷ​യു​ടെ വ​ഴി​യി​ൽ നാം ​ധ്യാ​നി​ക്കു​ക. ഓ​രോ സം​ഭ​വ​ങ്ങ​ളും ആ​ഴ​ത്തി​ൽ ധ്യാ​നി​ക്കു​ന്ന​തി​നു​വേ​ണ്ടി ഇ​ന്നു​മു​ത​ൽ ഓ​രോ ദി​വ​സ​വും ഓ​രോ സം​ഭ​വ​ങ്ങ​ളാ​യി​രി​ക്കും പ്ര​വാ​ച​ക ശ​ബ്ദം സം​പ്രേ​ഷ​ണം ചെ​യ്യു​ക. ഇ​പ്ര​കാ​രം പ​തി​നാ​ലു സം​ഭ​വ​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​തി​നു​ശേ​ഷം എ​ല്ലാ സം​ഭ​വ​ങ്ങ​ളും ഒ​രു​മി​ച്ചു​ള്ള പ്രാ​ർ​ഥ​ന​ക​ളും ഗാ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന​താ​യി​രി​ക്കും.

ഇ​തി​ലെ പ്രാ​ർ​ഥ​ന​ക​ളും ധ്യാ​ന​ചി​ന്ത​ക​ളും ര​ചി​ച്ചി​രി​ക്കു​ന്ന​ത് ഡീ​ക്ക​ൻ അ​നി​ൽ ലൂ​ക്കോ​സാ​ണ്. അ​നു​ഗ്ര​ഹീ​ത ക​ലാ​കാ​ര​നാ​യ ഗി​രീ​ഷ് പീ​റ്റ​ർ എ​ഴു​തി ഈ​ണ​മി​ട്ട വ​രി​ക​ൾ സ്വ​ർ​ഗീ​യ ഗാ​യ​ക​നാ​യ കെ​സ്റ്റ​ർ മ​നോ​ഹ​ര​മാ​യി ആ​ല​പി​ച്ചി​രി​ക്കു​ന്നു. സ​ഭ​യി​ലെ ദൈ​വ​ശാ​സ്ത്ര​ജ്ഞ​നും പാ​ല​ക്കാ​ട് രൂ​പ​ത​യി​ലെ വൈ​ദി​ക​നു​മാ​യ റ​വ. ഡോ. ​അ​രു​ണ്‍ ക​ല​മ​റ്റ​മാ​ണ് ഇ​തി​ലെ പ്രാ​ർ​ത്ഥ​ന​ക​ളും ഗാ​ന​ങ്ങ​ളും പ​രി​ശോ​ധി​ച്ചു നി​ഹി​ൽ ഒ​ബ്സ്റ്റാ​റ്റ് (NIHIL OBSTAT) ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ലോ​കം മു​ഴു​വ​ൻ കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം ക​ഷ്ട​പ്പെ​ടു​ന്ന ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് കാ​ല​ത്ത് ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളാ​യ വി​ശ്വാ​സി​ക​ൾ​ക്ക് ’ര​ക്ഷ​യു​ടെ വ​ഴി’ പ്രാ​ർ​ഥ​ന​യി​ലൂ​ടെ തി​രു​പ്പി​റ​വി​യു​ടെ ആ​ഴ​മാ​യ ര​ഹ​സ്യ​ങ്ങ​ൾ ധ്യാ​നി​ക്കു​വാ​നും യേ​ശു​വി​ൽ വെ​ളി​പ്പെ​ടു​ത്ത​പ്പെ​ട്ട ദൈ​വ​ത്തി​ന്‍റെ മു​ഖം വീ​ണ്ടും ദ​ർ​ശി​ക്കു​വാ​നും ഇ​ട​യാ​ക​ട്ടെ.

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്