സ്പെയ്നില്‍ കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം പിന്നിട്ടു
Thursday, October 22, 2020 9:52 PM IST
മാഡ്രിഡ്: സ്പെയ്നില്‍ കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു. പടിഞ്ഞാറന്‍ യൂറോപ്പില്‍ ഒരു രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു മില്യണിനു മുകളിലെത്തുന്നത് ഇതാദ്യമാണ്.

ബുധനാഴ്ച മാത്രം 16,973 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 156 പേര്‍ മരിക്കുകയും ചെയ്തു.

ജനുവരി 31 നാണ് രാജ്യത്ത് ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ മില്യൺ കടക്കുന്ന ആറാമത്തെ ലോകരാജ്യമായും മാറി. യുഎസ്, ഇന്ത്യ, ബ്രസീല്‍, റഷ്യ, അര്‍ജന്‍റീന എന്നിവയാണ് മറ്റു രാജ്യങ്ങള്‍.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ