മൂ​ന്ന് സ്വി​സ് റീ​ജ​ണു​ക​ളി​ൽ കൂ​ടി മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കു​ന്നു
Thursday, October 15, 2020 12:06 AM IST
സൂ​റി​ച്ച്: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ സു​ഗ്, ടി​സി​നോ, ബേ​ണ്‍ എ​ന്നീ റീ​ജ​ണു​ക​ളി​ലെ ക​ട​ക​ളി​ലും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും മാ​സ്ക് ഉ​പ​യോ​ഗം നി​ർ​ബ​ന്ധി​ത​മാ​ക്കു​ന്നു.

12 റീ​ജ​ണു​ക​ളി​ൽ നേ​ര​ത്തെ ത​ന്നെ സ​മാ​ന തീ​രു​മാ​നം ന​ട​പ്പാ​ക്കി​യി​രു​ന്നു. സൂ​റി​ച്ച്, ബേ​സ​ൽ സി​റ്റി, ഫ്രീ​ബ​ർ​ഗ്, വ​ലെ​യ്സ്, സോ​ളോ​തേ​ണ്‍, ജ​നീ​വ, ന്യൂ​ചാ​റ്റ​ൽ, വോ​ദ്, ജൂ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​തു പ്രാ​ബ​ല്യ​ത്തി​ലു​ണ്ട്. സു​ഗി​ൽ റ​സ്റ്റ​റ​ന്‍റ് ജീ​വ​ന​ക്കാ​ർ​ക്കും മാ​സ്ക് ഉ​പ​യോ​ഗം നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ