മെൽബൺ: മലയാളി യുവാവ് ഹൃദയാഘാതത്തെതുടർന്നു മെൽബണിൽ മരിച്ചു. ക്രെഗിബേണിൽ കുടുംബസമേതം താമസിക്കുന്ന കോട്ടയം പുതുപ്പള്ളി അടുപ്പറമ്പിൽ റിട്ട. ഇലക്ട്രിസിറ്റി എൻജിനിയർ എ.സി. ജോർജിന്‍റേയും പരേതയായ കുഞ്ഞുകുഞ്ഞമ്മയുടെയും (അസി. എൻജിനിയർ, വാട്ടർ അതോറിറ്റി) മകൻ ലിജു ജോർജ് (45) ആണ് മരിച്ചത്.
മെൽബൺ മാർത്തോമ പള്ളിയിലെ സജീവ സാന്നിധ്യമായിരുന്നു പരേതൻ.
ഭാര്യ: ബീന. മക്കൾ: ലിയ, ജയ്ഡൻ.
റിപ്പോർട്ട്: ജോർജ് തോമസ്