കാൻബറയിൽ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു
Tuesday, October 6, 2020 6:47 PM IST
കാൻബറ: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ കാൻബറയിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഒക്ടോബർ നാലിന് വികാരി ഫാ. ഏബ്രഹാം നാടുകുന്നേൽ തിരുനാളിനു തുടക്കം കുറിച്ച് കൊടി ഉയർത്തി. തുടർന്നു നടന്ന വിശുദ്ധ കുർബാനക്ക് ഫാ. അഭിലാഷ് കണ്ണംപാടം മുഖ്യകാർമികത്വം വഹിച്ചു. വൈകുന്നേരം നടന്ന സമൂഹ ബലിയിൽ ഫാ. ബൈജു പോൾ മുഖ്യകാർമികത്വം വഹിച്ചു. തുടർന്നു തിരുനാളിനു സമാപനം കുറിച്ചു കൊടിയിറക്കി.

സർക്കാരിന്‍റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കിയായിരുന്നു ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾ.

കൈക്കാരന്മാരായ ബെന്നി കണ്ണംപുഴ, ജോജോ കണ്ണമംഗലം, ജിബിൻ സെബാസ്റ്റ്യൻ എന്നിവർ തിരുനാളിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോജോ മാത്യു