രാജ്യം ആപത്കരമായ വഴിത്തിരിവില്‍: ബോറിസ് ജോണ്‍സണ്‍
Thursday, September 24, 2020 9:35 PM IST
ലണ്ടന്‍: ബ്രിട്ടന്‍ ആപത്കരമായ വഴിത്തിരിവിലാണ് നില്‍ക്കുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ മുന്നറിയിപ്പ്. രാജ്യത്തെ കോവിഡ് രോഗബാധ വീണ്ടും കുതിച്ചുയര്‍ന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തവേയാണ് ഗൗരവമേറിയ പരാമര്‍ശം.

എന്‍എച്ച്എസിനു മേലുള്ള സമ്മര്‍ദം കുറയ്ക്കുകയാണ് നിയന്ത്രണങ്ങള്‍ കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹമാരിക്ക് സമ്പദ് വ്യവസ്ഥയ്ക്കു മേലുള്ള ആഘാതം പരമാവധി കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും ബോറിസ് ജോൺസൺ പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ