കോവിഡ് പ്രോട്ടോകോൾ പ്രകാരം മരണാനന്തര കർമങ്ങൾ: വെബിനാർ ജൂലൈ 25 ന്
Friday, July 24, 2020 7:10 PM IST
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ കീഴിലുള്ള വിവിധ ദേവാലയങ്ങളിൽ കോവിഡ് നിബന്ധനകൾ പാലിച്ച് മരണാനന്തര കർമങ്ങൾ നടത്തുന്നതു സംബന്ധിച്ച് വെബിനാർ സംഘടിപ്പിക്കുന്നു. ജൂലൈ 25നു (ശനി) വൈകുന്നേരം 4.30 ന് ആരംഭിക്കുന്ന വെബിനാറിന് ഫരീദാബാദ് രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര നേതൃത്വം നൽകും .

ജനങ്ങൾക്കും പ്രത്യേകിച്ച് കോവിഡ് മൂലം മരിക്കുന്ന വിശ്വാസികളുടെ മരണാനന്തര കർമങ്ങളിൽ സഹായിക്കുന്നതിനുമായി രൂപീകരിച്ചിട്ടുള്ള ടീമിലെ വൈദീകരും സിസ്റ്റേഴ്സും മറ്റു വോളന്‍റിയേഴ്സും അടങ്ങുന്ന അംഗങ്ങൾക്കും കോവിഡ് നിബന്ധനകളെയും മാനദണ്ഡങ്ങളെയും പറ്റി ബോധവൽകരണം നൽകുന്നതിനാണ് വെബിനാർ സംഘടിപ്പിച്ചിരിക്കുന്നത്.

തൃശൂർ ഗവൺമെന്‍റ് മെഡിക്കൽ കോളജിലെ അസിസ്റ്റന്‍റ് പ്രഫസർ ഡോ. മനു ജോൺസ്, സുപ്രീം കോടതി അഡ്വ. മനോജ് ജോർജ് എനിവർ ക്ലാസുകൾ നയിച്ച്, അംഗങ്ങളുടെ ചോദ്യങ്ങൾക്ക് സംശയ നിവാരണം നടത്തുകയും ചെയ്യും.

വെബിനാർ ട്രൂത്ത് ടൈഡിംഗ് സ് എന്ന യൂട്യൂബ് ചാനലിൽ തൽസമയം സംപ്രേഷണം ചെയ്യും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്