മെൽബൺ സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഇടവക ദിനാചരണം
Friday, July 10, 2020 4:13 PM IST
മെൽബൺ: പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായ മെൽബൺ സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക, മലങ്കര സഭയുടെ ഒരു ദേവാലയം ആയി പ്രഖ്യാപിക്കപ്പെട്ടതിന്‍റെ ഒന്നാം വാർഷികം ജൂലൈ അഞ്ചിനു വിവിധ പരിപാടികളോടെ ആഘോഷിച്ചു.

വികാരി ഫാ. സാം ബേബി കാർമികത്വം വഹിച്ച വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ ഇടവക മെത്രാപോലീത്ത ഡോ.യൂഹാനോൻ മാർ ദിയസ്കോറോസും മാതൃ ദേവാലയമായ സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. സി.എ. ഐസക്കും ആശംസകള്‍ നേർന്നു. തുടർന്നു കഴിഞ്ഞ ഒരു വർഷം ദേവാലയത്തില്‍ നടന്ന വിവിധ പെരുന്നാളുകളുടെയും പ്രധാന പ്രവർത്തനങ്ങളുടെയും ഫോട്ടോ പ്രദർശനവും നടന്നു.

കോവിഡിന്‍റെ നിയന്ത്രണങ്ങൾ മൂലം നേരിട്ടു പങ്കെടുക്കാനാകാത്തതിലുള്ള ദുഃഖം ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് സന്ദേശത്തില്‍ വ്യക്തമാക്കി. പ്രാർത്ഥനാ പൂര്‍ണ്ണമായ തന്‍റെ ആത്മീയ സാന്നിധ്യം ഈ ഇടവകയുടെ കൂടെ എപ്പോഴും ഉണ്ടാവും എന്നും തിരുമേനി കൂട്ടിചേർത്തു. സാം അച്ചന്‍റെ നേതൃത്വത്തിലുള്ള എല്ലാ നല്ല പ്രവർത്തനങ്ങൾക്കും, ഐസക്ക് അച്ചൻ ആശംസകൾ നേർന്നു. ചടങ്ങിൽ സ്മരണിക ഇടവക കൈക്കാരന്‍ ലജി ജോർജ്, സെക്രട്ടറിസഖറിയ ചെറിയാൻ എന്നിവർക്ക് നൽകി വികാരി ഫാ. സാം ബേബി പ്രകാശനം ചെയ്തു.

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ